മലപ്പുറം ഗവ. കോളജില്‍ ആക്രമണം;അഞ്ചുപേര്‍ക്ക് സസ്‌പെന്‍ഷന്‍

മലപ്പുറം: മലപ്പുറം ഗവ. കോളജില്‍ ആക്രമണം. കോളജ് യൂനിയന്‍ ചെയര്‍മാന്‍ അവസാന വര്‍ഷ ബിഎസ്സി കെമിസ്ട്രി വിദ്യാര്‍ഥി പി പി ഷംസീറുല്‍ഹഖ്, രണ്ടാംവര്‍ഷ ബിഎ ഹിസ്റ്ററി വിദ്യാര്‍ഥി വി കെ ഉമറലി, രണ്ടാംവര്‍ഷ ബിഎ ഉര്‍ദു വിദ്യാര്‍ഥി എം പി സഫ്‌വാന്‍, രണ്ടാം വര്‍ഷ ബിഎ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ഥി ഇ കെ ഷെഫീഖ് എന്നിവരെ പരിക്കുകളോടെ മലപ്പുറം സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് അഞ്ച് എസ്എഫ്‌ഐ വിദ്യാര്‍ഥികളെ സസ്പെന്റ് ചെയ്തു. അഞ്ചാം സെമസ്റ്റര്‍ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ഥി മുര്‍ഷിദ് റിസ്വാന്‍, അഞ്ചാം സെമസ്റ്റര്‍ ബിഎ ഹിസ്റ്ററി വിദ്യാര്‍ഥി ഗോകുല്‍രാജ്, ആദ്യ സെമസ്റ്റര്‍ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ഥി സിധുല്‍രാജ്, അഞ്ചാം സെമസ്റ്റര്‍ ബിഎസ്സി കെമിസ്ട്രി വിദ്യാര്‍ഥി ശരണ്‍കുമാര്‍, അഞ്ചാം സെമസ്റ്റര്‍ ഇക്കണോമിക്സ് വിദ്യാര്‍ഥി ജിഷ്ണു എന്നിവരെയാണ് അധ്യാപകരുടെ അടിയന്തര കൗണ്‍സില്‍ സസ്പെന്റ് ചെയ്തത്. സത്യപ്രതിജ്ഞ ചടങ്ങ് അലങ്കോലമാക്കുകയും യൂനിയന്‍ ഭാരവാഹികളെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന്റെ ഓഫിസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. പോലിസെത്തി പിന്നീട് വിദ്യാര്‍ഥികളെ വിരട്ടിയോടിക്കുകയായിരുന്നു.

RELATED STORIES

Share it
Top