മലപ്പുറം കോഡൂര്‍ സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടുജിദ്ദ: മലപ്പുറം കോഡൂര്‍  വടക്കേമണ്ണ സ്വദേശി കാട്ടില്‍ സൈദലവി  ഇന്ന് പുലര്‍ച്ചെ ജിദ്ദയില്‍ മരണപ്പെട്ടു. ജിദ്ദ തലാല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 27 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന സൈതലവി കഴിഞ്ഞ രണ്ട് മാസം മുമ്പാണ് നാട്ടില്‍നിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയെത്. മൂത്ത മകളുടെ വിവാഹം ജൂണ്‍ മാസം നടത്താന്‍ നിശ്ചയിച്ചിരുന്നു. മൃതദേഹം  മെഹ്ജര്‍ കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ഷാഹിന. മക്കള്‍: റമീഷ, മിന്നു, ഷാനു. നാല് സഹോദരന്‍മാരും രണ്ട് സഹോദരിമാരുമുള്ള സൈതലവിയുടെ ശംസുദ്ധീന്‍, അബ്ദുസമ്മദ് എന്നീ സഹോദരങ്ങള്‍ ജിദ്ദയില്‍ ഉണ്ട്. പിതാവ്: കാട്ടില്‍ മുഹമ്മദ്. മതാവ്: ഫാത്തിമ. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

RELATED STORIES

Share it
Top