മലപ്പുറം കോട്ടക്കലില്‍ ഭൂമി വിണ്ടുമാറുന്നു;പ്രദേശവാസികള്‍ ആശങ്കയില്‍മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ ഭൂമി വിണ്ടുമാറുന്നു.പെരുമണ്ണ ക്ലാരി പാഞ്ചായത്തിലെ 13ാം വാര്‍ഡിലാണ് ഭൂമിക്ക് വിള്ളല്‍ വന്നിരിക്കുന്നത്.70 മീറ്ററോളം നീളത്തില്‍ ഭൂമി വിണ്ടുമാറി. മേഖലയിലെ വീടുകളിലേക്കും വിള്ളല്‍ ബാധിച്ചിട്ടുണ്ട്. സംഭവം നാട്ടുകാരില്‍ ആശങ്കക്കിടയാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് പഠനം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഒരു ഭാഗത്ത് ഭൂമി താഴ്ന്ന് പോകുന്നുണ്ട്.വിള്ളലിനെ തുടര്‍ന്ന് ഒരു വീട് ഇവിടെ നേരത്തെ പൊളിച്ച് നീക്കേണ്ടി വന്നിരുന്നു. പകരം വീട് നിര്‍മ്മിക്കാന്‍ സഹായം പ്രതീക്ഷിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയതല്ലാതെ ഒന്നും ലഭിച്ചില്ല. ഇടക്ക് ഭൂമിക്കടിയില്‍ നിന്ന് ശബ്ദവും കേള്‍ക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. അടുത്തിടെയാണ് വിള്ളലിന്റെ തോത് ഉയരാന്‍ തുടങ്ങിയത്. ഇതോടെ വലിയ ആശങ്കയിലാണ് പ്രദേശവാസികള്‍. നാളിതുവരെയായിട്ടും ഒരു പഠനവും ഈ പ്രതിഭാസത്തെ കുറിച്ച് നടന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.RELATED STORIES

Share it
Top