മലപ്പുറം കുറ്റിപ്പുറത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി

കുറ്റിപ്പുറം: ഭാരതപ്പുഴ പാലത്തിന് താഴെ നിന്ന് മിലിട്ടറി ആവശ്യത്തിനു ഉപയോഗിക്കുന്ന സ്‌ഫോടക വസ്തു കണ്ടെടുത്തു. പട്ടാളക്കാര്‍ ഉപയോഗിക്കുന്ന ലാന്റ് മൈനുകള്‍ അഞ്ചെണ്ണമാണ് ഇവിടെ നിന്നും കണ്ടെത്തിയത്.

കുറ്റിപ്പുറം പാലത്തിന് താഴെ സൂക്ഷിച്ച നിലയിലായിരുന്നു സ്‌ഫോടക വസ്തുക്കള്‍.  തൃശൂര്‍ റേഞ്ച് ഐജി എംആര്‍ അജിത് കുമാറടങ്ങുന്ന ഉന്നത പോലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ സൈന്യത്തിന്റെതെന്നുകരുതുന്ന തുണി സഞ്ചികളും ചാക്കില്‍ കെട്ടിയ നിലയിലും പ്രദേശത്ത് പരന്ന് കിടക്കുന്ന നിലയിലുമായ അഞ്ച് ബോംബുകളാണ് കണ്ടെത്തിയത്.

RELATED STORIES

Share it
Top