മലക്കം മറിഞ്ഞ് ത്രോ; ഇറാന്‍ താരത്തിനെതിന്റെ ശ്രമം പാളി

മോസ്‌കോ: പെനല്‍റ്റിയെടുക്കുന്നതിനും ഫ്രീ കിക്കെടുക്കുന്നതിലും ഓരോ താരങ്ങളും വ്യത്യസ്ത ശൈലിയില്‍ പേരെടുത്തിട്ടുണ്ടെങ്കിലും വ്യത്യസ്തമായ ത്രോ ചെയ്യാന്‍ ശ്രമിച്ച് വിമര്‍ശനം ഏറ്റുവാങ്ങിയിരിക്കുകയാണ് ഇറാന്‍ താരം മിലാദ് മൊഹ്മദി. മല്‍സരം ഇഞ്ചുറി ടൈമിലേക്ക് കടന്ന സമയത്ത് ഇറാന് അനുകൂലമായി ലഭിച്ച ത്രോ എറിയാനെത്തി മൊഹ്മദി പന്തില്‍ ഒരു മുത്തവും നല്‍കി മലക്കംമറിഞ്ഞ് ത്രോ ചെയ്യാന്‍ നോക്കിയെങ്കിലും സംഭവം പാളി. ചാടി എറിയാനുള്ള ശ്രമം പരാജയപ്പെട്ടതോടെ താരം സാധാരണ രീതിയില്‍ ത്രോ ചെയ്ത് തടിയൂരി. എന്തായാലും മൊഹ്മദിയുടെ ശ്രമത്തെ ഒരുകൂട്ടം ആരാധകര്‍ പിന്തുണച്ചപ്പോള്‍ നിര്‍ണായക സമയത്ത് സാഹസത്തിന് മുതിര്‍ന്ന താരത്തിനെതിരേ വിമര്‍ശനവും ഉയരുന്നുണ്ട്.

RELATED STORIES

Share it
Top