മറുപടി തേടി നിരവധി ചോദ്യങ്ങള്‍

1. എസ്എസ്പി അലിഗഡ് പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ 20ന് രാവിലെ 6.36നും തുടര്‍ന്ന് 6.39നും മാധ്യമപ്രവര്‍ത്തകരെ വിളിച്ച് ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയി.

2. സംഭവസ്ഥലത്തു നിന്നുള്ള വീഡിയോയും ഫോട്ടോകളും നിരവധി സംശയങ്ങള്‍ ഉയര്‍ത്തുന്നു. സിറ്റി പോലിസ് സൂപ്രണ്ടും മറ്റ് മൂന്ന് പോലിസുകാരും വെടിവയ്പ് നടത്തുമ്പോള്‍ മറ്റ് അഞ്ച് പോലിസുകാര്‍ തൊട്ടടുത്ത് നിന്ന് പരസ്പരം സംസാരിക്കുന്നതാണ് കാണുന്നത്. ഒരു പോലിസ് പരിശീലനം പോലെയോ ഫോട്ടോ എടുക്കാന്‍ ഉണ്ടാക്കിയ നാടകംപോലെയോ ആണ് ഇത് കണ്ടാല്‍ തോന്നുന്നത്.

3. ഏറ്റുമുട്ടല്‍ പോലെ ഗൗരവകരമായ കാര്യം നടക്കുന്നിടത്തേക്ക് മാധ്യമങ്ങളെ വിളിച്ചുവരുത്തുന്നത് ഏത് നിയമപ്രകാരമാണ്. പോലിസുകാരെ മാത്രം ചിത്രീകരിക്കാന്‍ മാധ്യമങ്ങളോട് ആവശ്യപ്പെടുകയായിരുന്നോ?

4. രണ്ട് ക്രിമിനലുകള്‍ക്ക് പോലിസ് വെടിവയ്പില്‍ പരിക്കേല്‍ക്കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോവും വഴി അവര്‍ പേരും വിലാസവും വെളിപ്പെടുത്തിയെന്നുമാണ് പോലിസ് പറയുന്നത്.
എന്നാല്‍, രണ്ട് പേരുടെയും നെഞ്ച് തുളച്ച് രണ്ട് വെടിയുണ്ടകള്‍ വീതം പുറത്തേക്കു പോയതായി എക്‌സ്‌റേ റിപോര്‍ട്ട് തെളിയിക്കുന്നു.
വെടിയുണ്ടകള്‍ അവരുടെ ഹൃദയവും ശ്വാസകോശവും തകര്‍ത്തിരുന്നു. ഇത്തരമൊരു അവസ്ഥയില്‍ അവര്‍ക്ക് മൊഴി നല്‍കാന്‍ സാധിക്കുമെന്നു തോന്നുന്നില്ല. രണ്ടു പേരെയും മരിച്ച ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നാണ് വ്യക്തമാവുന്നത്.

5. പോലിസ് പറയുന്നതുപോലെ അവര്‍ ഒളിച്ചിരിക്കുകയായിരുന്നുവെങ്കില്‍ എങ്ങിനെ രണ്ടു പേരുടെയും നെഞ്ചത്ത് കൃത്യമായി രണ്ട് വെടിയുണ്ടകള്‍ വീതം തുളഞ്ഞു കയറി. ഇരുവരെയും തൊട്ടടുത്തുനിന്ന് വെടിവച്ചുകൊല്ലുകയായിരുന്നോ?

6. പോലിസ് രണ്ടു പേരെയും സപ്തംബര്‍ 16ന് പിടിച്ചുകൊണ്ടുപോവുകയും ആധാര്‍ കാര്‍ഡുകള്‍ എടുത്തുകൊണ്ടുപോവുകയും ചെയ്തിരുന്നുവെന്ന് കുടുംബം പറയുന്നു.
പോലിസ് വീണ്ടും അവരുടെ വീടുകളില്‍ കുടുംബത്തെ ചോദ്യംചെയ്യാനായി എത്തുകയും ഇരുവരും കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടുവെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

7. പോലിസ് കുടുംബങ്ങളുടെ വിരലടയാളം വെള്ള പേപ്പറില്‍ എടുത്തുകൊണ്ടുപോയി.
മൃതദേഹം ഉടന്‍ അടക്കംചെയ്യാന്‍ ആവശ്യപ്പെട്ടു. ചോദ്യങ്ങള്‍ ഉന്നയിക്കുകയും സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുകയും ചെയ്തവര്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കി.

RELATED STORIES

Share it
Top