മറിയുമ്മ ഇനി സ്‌നേഹസാഗരം തണലില്‍

കടയ്ക്കല്‍: മറിയുമ്മ ഇനി സ്‌നേഹസാഗരം തണലില്‍. കാസര്‍കോട് അരിബയില്‍ ഹൗസില്‍ മറിയുമ്മ(75)യാണ് സ്‌നേഹസാഗരം തുണയായത്.കാസര്‍കോട് മഞ്ചേശ്വരം മൂര്‍ത്തണ പാതയോരത്ത് ഒറ്റമുറി കുടിലില്‍ ആരും നോക്കാനില്ലാതെ രോഗത്തെയും, പട്ടിണിയേയും പേറി വര്‍ഷങ്ങളായി വൃത്തിഹീനമായ ഒറ്റ മുറി ടാര്‍പ്പാളിന്‍ കുടിലില്‍ കിടന്നിരുന്നത്.
ഉന്നതകുലത്തില്‍ പിറന്ന മറിയുമ്മ ജീവിതത്തില്‍ എവിടെയോ ഒറ്റപ്പെട്ടു പോയി. പ്രമുഖ മത പണ്ഡിതന്‍ സിറാജുദീന്‍ ഖാസിമിയുടെ വിവരത്തെ തുടര്‍ന്നാണ് മറിയുമ്മയെ സ്‌നേഹസാഗരം പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചത്.
മറിയുമ്മയുടെ ദുരിത ജീവിതം കണ്ടാണ് സ്‌നേഹസാഗരം അഗതിമന്ദിരത്തിലേക്ക് എത്തിച്ചത്. സ്‌നേഹസാഗരത്തില്‍ എത്തിച്ച മറിയുമ്മയെ സ്‌നേഹസാഗരം സെക്രട്ടറി പനവൂര്‍ സഫീര്‍ ഖാന്‍ മന്നാനി, അഡ്മിനിസ്‌ട്രേറ്റര്‍ സെല്‍വരാജ് നിലമേല്‍, കോഡിനേറ്റര്‍ സമീര്‍ ആല്‍ഫ കടയ്ക്കല്‍, മാനേജര്‍ റാഷിദ് കാനൂര്‍ എന്നിവര്‍ സ്വീകരിച്ചു

RELATED STORIES

Share it
Top