മറാവി നഗരം തിരിച്ചുപിടിച്ചെന്ന് ഫിലിപ്പീന്‍സ്മനില: നൂറിലേറെ പേര്‍ മരിക്കാനിടയായ ഏറ്റുമുട്ടലുകള്‍ക്കിടെ മറാവി നഗരം ഇസ്്‌ലാമിക പോരാളികളില്‍നിന്നു തിരിച്ചുപിടിക്കുന്നതില്‍ ഏറക്കുറെ വിജയിച്ചതായി ഫിലിപ്പീന്‍സ് സൈന്യം. ദക്ഷിണ ഫിലിപ്പീന്‍സ് നഗരത്തിലെ ചെറിയ തുരുത്തുകളില്‍ മാത്രമാണ് ഇപ്പോള്‍ പോരാളികള്‍ക്ക് നിയന്ത്രണമുള്ളതെന്നും സൈന്യം അറിയിച്ചു. രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുകയാണെന്നും ആയിരക്കണക്കിനു സാധാരണക്കാര്‍ മേഖലയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരില്‍ 19 പേര്‍ സിവിലിയന്‍മാരാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ പലരും തലയ്ക്കു വെടിയേറ്റാണ് മരിച്ചത്. പോരാളി നേതാവിനെ പിടികൂടാന്‍ സൈന്യം ശ്രമം നടത്തിയതിനു പിന്നാലെയാണ് മേഖലയില്‍ ഏറ്റുമുട്ടലുണ്ടായത്.

RELATED STORIES

Share it
Top