മറാഠ ബന്ദില്‍ വ്യാപക അക്രമം

മുംബൈ : സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന മറാഠകള്‍ പ്രഖ്യാപിച്ച ബന്ദില്‍ മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ അക്രമം.  റോഡ് ഉപരോധിച്ചും വാഹനങ്ങള്‍ക്ക് തീയിട്ടും പ്രക്ഷോഭകര്‍ അക്രമമഴിച്ചുവിട്ടു. പ്രതിഷേധം അതിരുവിട്ടതോടെ ബന്ദ് പിന്‍വലിച്ചെങ്കിലും പലയിടത്തും അക്രമം തുടര്‍ന്നു. പ്രതിഷേധത്തിന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് സര്‍ക്കാര്‍ മറാഠാസംഘടനകളോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മറാഠാ ക്രാന്തിമോര്‍ച്ച മുംബൈയില്‍ ആഹ്വാനംചെയ്തിരുന്ന ബന്ദ് പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. മുംബൈ അടക്കമുള്ള നഗരങ്ങളില്‍ ആക്രമണങ്ങളുണ്ടായി. ബീഡില്‍, ബിജെപി എംഎല്‍എയുടെ ഓഫീസിനും നേര്‍ക്ക് ആക്രമണമുണ്ടായി. പലയിടത്തും പ്രക്ഷോഭകര്‍ കടകളടപ്പിച്ചു.റോഡുകള്‍ പലയിടത്തും ഉപരോധിക്കപ്പെട്ടു.
ബന്ദ് പിന്‍വലിച്ചെങ്കിലും, പ്രക്ഷോഭം തുടരുമെന്നാണ് മറാഠാസംഘടനകള്‍ അറിയിച്ചിട്ടുള്ളത്.
അതിനിടെ പ്രക്ഷോഭത്തിനിടെ ഔറംഗബാദില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരാള്‍ കൂടി മരിച്ചു.

RELATED STORIES

Share it
Top