മര്‍ദ്ദനമേറ്റ പോലിസ് ഡ്രൈവറെ എസ്എപി ക്യാംപിലേക്ക് തിരിച്ചയച്ചുതിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ മര്‍ദ്ദനമേറ്റ പോലിസ് ഡ്രൈവര്‍ ഗവാസ്‌ക്കറിനെ എസ്എപി ക്യാംപിലേക്ക് തിരിച്ചയച്ചു. കഴിഞ്ഞദിവസം ഗവാസ്‌ക്കര്‍ ഭാര്യയോടൊപ്പം മുഖ്യമന്ത്രിയെയും കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ എഡിജിപി സുദേശ് കുമാറിന്റെ ഡ്രൈവര്‍ ജോലിയില്‍നിന്നും ഒഴിവാക്കി ക്യാംപിലേക്ക് തിരിച്ചയച്ചത്. ് മര്‍ദ്ദനമേല്‍ക്കുന്നതിന് മുമ്പ് തന്നെ ഡ്രൈവര്‍ ജോലിയില്‍നിന്നും തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് ഗവാസ്‌ക്കര്‍ ഡിജിപിക്ക് കത്ത് നല്‍കിയിരുന്നു.
അതിനിടെ ഗവാസ്‌ക്കറെ മര്‍ദ്ദിച്ച കേസില്‍ അന്വേഷണസംഘം മെല്ലപ്പോക്ക് തുടരുകയാണ്. സാഹചര്യതെളിവുകളെല്ലാം എഡിജിപിയുടെ മകള്‍ക്ക് എതിരാണ്. യുവതിക്കെതിരേ ഗവാസ്‌കറുടെ പരാതിയില്‍ മ്യൂസിയം പോലിസ് എടുത്ത കേസില്‍ ചുമത്തിയിട്ടുള്ള വകുപ്പുകള്‍ സാധൂകരിക്കുന്നതിനുള്ള തെളിവുകള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. എന്നിട്ടും അറസ്റ്റ് വൈകുന്നത് ഉന്നത നിര്‍ദേശത്തെ തുടര്‍ന്നാണെന്നാണ് ആരോപണം.

RELATED STORIES

Share it
Top