മര്‍ദ്ദനമേറ്റ് ചികില്‍സയിലായിരുന്ന അധ്യാപകന്‍ മരിച്ചുകാസര്‍കോട് : അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് അയല്‍വാസികളുടെ മര്‍ദ്ദനമേറ്റ് ചികില്‍സയിലായിരുന്ന അധ്യാപകന്‍ മരിച്ചു. ചീമേനി ആലന്തട്ട സ്വദേശിയും നാലിലാങ്കണം ഗവ.യുപി സ്‌കൂള്‍ അധ്യാപകനുമായ സി രമേശ് (50) ആണ് മരിച്ചത്. കഴിഞ്ഞദിവസം തലയ്ക്കടിയേറ്റ നിലയില്‍ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹം ഇന്നു പുലര്‍ച്ചെ മരണമടയുകയായിരുന്നു. സംഭവത്തില്‍ അയല്‍വാസികളായ തമ്പാന്‍, ജയനിത്ത്,അരുണ്‍, അഭിജിത് എന്നിവര്‍ക്കെതിരെ പോലിസ് നേരത്തേ കേസെടുത്തിരുന്നു.

RELATED STORIES

Share it
Top