മര്‍ദനം; വീട്ടമ്മമാരടക്കം മൂന്നുപേര്‍ക്ക് പരിക്ക്ഹരിപ്പാട്: ക്ഷേമപെന്‍ഷന്‍ വിതരണത്തിന് സഹായിക്കാന്‍ പോയ കുടുംബശ്രീ പ്രവര്‍ത്തകയുള്‍പ്പെടെ മൂന്നു പേര്‍ക്ക് മര്‍ദനത്തില്‍ പരിക്കേറ്റു. മുട്ടം സരസ്വതി ഭവനത്തില്‍ ശ്രീദേവി (42), മകന്‍ നവീന്‍ (21), മുല്ലശ്ശേരില്‍ ചന്ദ്രിക ( 52) എന്നിവരാണ് ആക്രമണത്തിനിരയായത്. മൂവരും ഹരിപ്പാട് ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാവിലെ 11 മണിയോടെ മുട്ടം കിടങ്ങില്‍ ജങ്ഷന് സമീപമായിരുന്നു സംഭവം. പള്ളിപ്പാട് 1744ാം നമ്പര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും ക്ഷേമപെന്‍ഷന്‍ തുകയുമായി ഹരിപ്പാട് മുനിസിപ്പല്‍ 14ാം വാര്‍ഡില്‍ വിതരണത്തിനെത്തിയ ശ്രീദേവിയെ  സമീപവാസിയായ കറുകത്തറ ബാബു (59) അസഭ്യം പറയുകയും കൈയ്യേറ്റത്തിന് മുതിരുകയും ചെയ്തു. ഇതു ചോദ്യം ചെയ്ത മകന്‍ നവീനെ കമ്പിവടിക്ക് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയും തടയാന്‍ ശ്രമിച്ച ചന്ദ്രികയുടെ മുടിക്ക് കുത്തിപ്പിടിച്ച് നിലത്തടിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയുമായിരുന്നെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു. ശ്രീദേവിയേയും മകനേയും ഒരു പ്രകോപനവുമില്ലാതെ കൈയ്യേറ്റം ചെയ്യുകയായിരുന്നുവെന്നും  മുമ്പും ഇയാള്‍ സമാനമായ രീതിയില്‍ പെരുമാറിയിട്ടുണ്ടെന്നും നാട്ടുകാരും പറഞ്ഞു. ഹരിപ്പാട് പോലിസ് കേസെടുത്തു.

RELATED STORIES

Share it
Top