മര്‍ദനം; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ഗവ. ലോ കോളജിലെ അന്ധവിദ്യാര്‍ഥിയടക്കം രണ്ടുപേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു. മെന്‍സ് ഹോസ്റ്റലില്‍ വച്ചാണ് ഒന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥകളായ വിനീത്, ഷാജഹാന്‍ എന്നിവര്‍ക്ക് മര്‍ദനമേറ്റത്. റാഗിങ്ങിന്റെ പേരില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് മ്യൂസിയം പോലിസിന് ഇരുവരും നല്‍കിയ പരാതിയില്‍ പറയുന്നു. തിരുവനന്തപുരം ഗവ. ലോ കോളജിലെ വിദ്യാര്‍ഥികളായ ഇരുവരും പാളയം യൂനിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലിലാണ് താമസിക്കുന്നത്.
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ റാഗ് ചെയ്തതിനെതിരേ കാഴ്ചശക്തിയില്ലാത്ത ഷാജഹാന്‍ മ്യൂസിയം പോലിസില്‍ മുമ്പ് പരാതി നല്‍കിയിരുന്നു. ഇതിന്റെ പേരിലാണ് ഷാജഹാനെ മര്‍ദിച്ചത്. ഷാജഹാനെ സഹായിച്ചുവെന്നതിന്റെ പേരിലാണ് വിനീതിനു മര്‍ദനമേറ്റത്. രണ്ടുപേരും ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. മ്യൂസിയം പോലിസ് അന്വേഷണം തുടങ്ങിടന്ന സ്ഥലം സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top