മര്‍കസ് : വിദ്യാര്‍ഥികളുടെ നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക്കുന്ദമംഗലം: കാരന്തൂര്‍ മര്‍കസ്സു സഖാഫത്തി സുന്നിയ്യയുടെ കീഴിലുള്ള മര്‍കസ്് ഇന്‍സ്റ്റിറ്റിയൂട്ട്് ഓഫ്് എന്‍ജിനീയറിങ് ആന്റ് ടെക്‌നോളജി(എംഐഇടി) യില്‍ നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളുടെ നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക്.  2012-15, 2013-16 ബാച്ചുകളില്‍ സിവില്‍, ആര്‍ക്കിടെക്ടര്‍, ഓട്ടോമൊബൈല്‍ ത്രിവല്‍സര എന്‍ജിനീയറിങ് ഡിപ്ലോമ കോഴ്‌സുകള്‍ക്കു പഠിച്ചിരുന്ന വിദ്യാര്‍ഥികളാണ് മര്‍കസ് മുഖ്യകവാടത്തിന് മുന്നില്‍ റിലേ നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നത്. കോഴ്‌സിന് ചേരുമ്പോള്‍ എഐസിടിഇ, കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍, യുപിഎസ്‌സി, എന്നിവയുടെ അംഗീകാരം ഇവിടത്തെ കോഴ്‌സുകള്‍ക്കുണ്ടെന്ന് സ്ഥാപനം അവകാശപ്പെട്ടിരുന്നു. ആറു സെമസ്റ്ററുകളിലായി ട്യൂഷന്‍ ഫീസ് മാത്രം ചുരുങ്ങിയത്് ഒന്നര ലക്ഷം രൂപ ഒരോ വിദ്യാര്‍ഥിയില്‍ നിന്നും ഈടാക്കിയിട്ടുണ്ട്്. പരീക്ഷാ ഫീസ് ഉള്‍പ്പെടെ മറ്റു പലവകയില്‍ വേറെയും പണം ഈടാക്കി. 458 വിദ്യാര്‍ഥികളാണ് ഇത്തരത്തില്‍ ചതിക്കപ്പെട്ടത്.പ്രമുഖ മലയാള പത്രങ്ങളിലടക്കം എഐസിടിഇ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ അംഗീകാരമുള്ള കോഴ്‌സുകളാണെന്ന് പരസ്യം നല്‍കിയാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്്. തട്ടിപ്പിന് ഇരയായവരില്‍ 100 ലധികം പേര്‍ മര്‍കസ്് പ്രധിനിധാനം ചെയ്യുന്ന വിദ്യാര്‍ഥി യുവജന സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നവരും അനുഭാവികളുമാണ്. കോഴ്‌സ്്് പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിന് ശേഷമാണ് വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. തുടര്‍ന്ന് പല കമ്പനികളെയും സ്ഥാപനങ്ങളെയും ജോലിക്കായി സമീപിച്ചപ്പോള്‍ തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി  മനസ്സിലാവുകയായിരുന്നെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. വിദ്യാര്‍ഥി സമരം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കലക്ടര്‍ കഴിഞ്ഞ ആഴ്ച സ്ഥാപന അധികാരികളുടെയും വിദ്യാര്‍ഥി പ്രതിനിധികളുടെയും യോഗം വിളിച്ചിരുന്നു. കോഴ്‌സുകളുടെ അംഗീകാരം സംബന്ധിച്ച്് പഠിക്കാന്‍ സാങ്കേതിക വിദ്യാഭ്യാസ ഡയരക്ടറുടെ നേതൃത്വത്തില്‍ മൂന്നംഗ വിദ്ഗ്ധ സമിതിയെ കലക്ടര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. സമിതിയുടെ റിപോര്‍ട്ട് വരുന്ന 23ന് സ്ഥാപന മേധാവികളുടെയും വിദ്യാര്‍ഥി പ്രതിനിധികളുടെയും സംയുക്ത യോഗത്തില്‍ അവതരിപ്പിക്കും.

RELATED STORIES

Share it
Top