മര്‍കസ് കോളജിലെ വിദ്യാഭ്യാസ തട്ടിപ്പ്: എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ക്ക് മുന്‍കൂര്‍ ജാമ്യം



കൊച്ചി: കോഴിക്കോട് കാരന്തൂര്‍ മര്‍കസ് കോളജിലെ വിദ്യാഭ്യാസ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മര്‍കസ് ജനറല്‍ സെക്രട്ടറിയും കേസിലെ മൂന്നാം പ്രതിയും ആയ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ക്ക് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. 450 വിദ്യാര്‍ഥികളെ അംഗീകാരം ഉണ്ടെന്ന് വിശ്വസിപ്പിച്ച് 10 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ആണ് കുന്ദമംഗലം പോലിസ് കേസ് എടുത്തുത്. കേസില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ ഉള്‍പ്പെടെ 14 പ്രതികളാണ് ഉള്ളത്. ഇതേ തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യഹരജിയുമായി കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കാന്തപുരത്തിന്റെ  ജാമ്യ അപേക്ഷ  കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ത്തില്ല.

RELATED STORIES

Share it
Top