മര്‍കസിലെ സമരം: സര്‍ക്കാര്‍ ഇടപെടണം-കാംപസ് ഫ്രണ്ട്‌കോഴിക്കോട്: വ്യാജ കോഴ്‌സിന്റെ ഇരകളായ മര്‍കസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനിയറിങ് ആന്റ് ടെക്‌നോളജി വിദ്യാര്‍ഥികള്‍ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ക്യാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. സമരപന്തല്‍ നേതാക്കള്‍ സന്ദര്‍ശിച്ചു. 450ലേറെ കുട്ടികളെ ബാധിക്കുന്ന വിഷയത്തില്‍ അടിയന്തരമായി ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന കൗണ്‍സില്‍ അംഗം ഫായിസ് കണിച്ചേരി ആവശ്യപ്പെട്ടു. എത്രയും വേഗം വിദ്യാര്‍ഥികള്‍ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് കാംപസ് ഫ്രണ്ട് ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ മര്‍കസ് മാനേജ്‌മെന്റ് അറിയിച്ചു. കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് എം സി സക്കീര്‍ കല്ലായ്, ജില്ലാ സെക്രട്ടറി അജ്മല്‍ രാമനാട്ടുകര, അബ്ദുല്‍ സലാം പന്തിരങ്കാവ്, മുക്‌സിദ് കാരന്തുര്‍, ആദില്‍ അര്‍ഷക് കാരന്തുര്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top