മരിയാനോ കോനിക് ബാഴ്‌സയിലേക്ക്മാഡ്രിഡ്: വലന്‍സിയ യുവതാരം മരിയാനോ കോനിക് ബാഴ്‌സയിലേക്ക്. സമ്മര്‍ ട്രാന്‍സ്ഫര്‍ സീസണില്‍ ബാഴ്‌സലോണയുമായി കരാറില്‍ ഒപ്പുവയ്ക്കാമെന്ന് താരം ഉറപ്പുനല്‍കിയതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പ്രതിരോധനിരയുടെ കരുത്തായ 19കാരനായ മരിയാനോയുടെ വലന്‍സിയക്കൊപ്പമുള്ള കരാര്‍ ഈ ജൂണില്‍ അവസാനിക്കും. യുവേഫ യൂത്ത് ലീഗ് ചാംപ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച മരിയാനോ, പ്രീക്വാര്‍ട്ടര്‍ വരെ ടീമിനെ കൊണ്ടെത്തിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചിരുന്നു. കോച്ച് ലൂയിസ് എന്റിക്വെയാണ് താരത്തെ ബാഴ്‌സയില്‍ എത്തിച്ചതെന്നാണ് വിവരം.

RELATED STORIES

Share it
Top