മരിച്ച് നാലരപ്പതിറ്റാണ്ട്; സൗദിയില്‍ ഉമ്മുകുല്‍സൂമിന്റെ സംഗീത പരിപാടി

റിയാദ്: കിഴക്കിന്റെ താരകം ഉമ്മുകുല്‍സൂം മരണപ്പെട്ട് 44 വര്‍ഷത്തിനു ശേഷം വീണ്ടും അവരുടെ നാദവിസ്മയം അനുഭവിക്കാന്‍ സൗദിയില്‍ അവസരമൊരുങ്ങുന്നു. ഉമ്മുകുല്‍സൂം പരിപാടി അവതരിപ്പിക്കുന്ന വിധത്തില്‍ ആധുനിക സാങ്കേതികവിദ്യയിലൂടെയാണ് അറബ് ലോകത്ത് ഏറെ ആസ്വാദകരുള്ള ഉമ്മുകുല്‍സൂമിന്റെ മാസ്മരനാദം ഒരിക്കല്‍ കൂടി ഉയരുന്നത്. ഹോളോഗ്രാം പ്രൊജക്ഷന്‍ സാങ്കേതികവിദ്യയിലൂടെയാണ് ഉമ്മുകുല്‍സൂമിനെ പുനരവതരിപ്പിക്കുന്നത്.
ഉമ്മുകുല്‍സൂമും ആദ്യമായാണ് ഹോളോഗ്രാം പ്രൊജക്ഷനില്‍ എത്തുന്നത്. അടുത്തവര്‍ഷം നടക്കുന്ന പരിപാടിയുടെ വേദിയോ തിയ്യതിയോ പ്രഖ്യാപിച്ചിട്ടില്ല. ഇതിന്റെ വീഡിയോ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. പരിപാടിയുടെ “ഉമ്മുകുല്‍സൂം ഇന്‍ സൗദി അറേബ്യ’ ഹാഷ്ടാഗ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഈജിപ്ത് സ്വദേശിയായിരുന്ന ഉമ്മുകുല്‍സൂം ഇന്നും അരനൂറ്റാണ്ടോളം നീണ്ട സംഗീത ജീവിതത്തിനുടമയാണ്. 1944ല്‍ ഈജിപ്തിലെ രാജാവ് ഫാറൂഖ് ഉമ്മുകുല്‍സൂമിനെ രാജ്യത്തിന്റെ പരമോന്നത ബഹുമതി നല്‍കി ആദരിച്ചിരുന്നു.

RELATED STORIES

Share it
Top