മരിച്ചതു കാലായില്‍ മാത്യു തന്നെയെന്നു ഡിഎന്‍എ ഫലം

വൈക്കം: തലയോലപ്പറമ്പിലെ “ദൃശ്യം’ മോഡല്‍ കൊലപാതകത്തില്‍ മരിച്ചതു കാലായില്‍ മാത്യു (മാത്തന്‍) തന്നെയെന്നു ഡിഎന്‍എ പരിശോധനാ ഫലം. കൊല നടന്ന് എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം, പ്രതി ടിവി പുരം സ്വദേശി അനീഷിന്റെ അച്ഛനാണ് കൊലപാതക കഥ വെളിപ്പെടുത്തിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ തുടയെല്ല് മാത്രമാണു കണ്ടെത്താനായത്.
വാക്തര്‍ക്കം കൊലപാതകത്തില്‍ എത്തുകയായിരുന്നു. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് പിന്നീട് കെട്ടിടം നിര്‍മിച്ചിരുന്നു. ഇതു പൊളിച്ചാണ് അസ്ഥികള്‍ പുറത്തെടുത്ത് പരിശോധനയ്ക്കയച്ചത്. അനീഷ് കള്ളനോട്ട് കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണു കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്. പണമിടപാടുകള്‍ നടത്തിയിരുന്ന മാത്യു (44)വിനെ 2008ലാണ് തലയോലപ്പറമ്പില്‍ നിന്ന് കാണാതായത്. പലരോടും കടം വാങ്ങി പലിശയ്ക്കു കൊടുക്കുന്ന ആളായിരുന്നു മാത്യു. ഇയാളെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പലരില്‍ നിന്നും കടം വാങ്ങിയ തുകയുമായി മുങ്ങിെയന്നാണ്  കരുതിയിരുന്നത്.
എന്നാല്‍ അനീഷ് കള്ളനോട്ട് കേസില്‍ പിടിയിലായപ്പോള്‍ തന്റെ പിതാവിന്റെ തിരോധാനത്തിനു പിന്നില്‍ അനീഷ് ആണെന്ന സംശയത്തില്‍ മാത്യുവിന്റെ മകള്‍ തലയോലപ്പറമ്പ് പോലിസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് കൊലചെയ്തത് അനിഷ് ആണെന്ന വിവരം വെളിപ്പെടുത്തിയത് അനീഷിന്റെ പിതാവാണ്.

RELATED STORIES

Share it
Top