മരിക്കുവോളം കോണ്‍ഗ്രസ് തന്നെ: കെ സുധാകരന്‍

കണ്ണൂര്‍: മുസ്‌ലിം യുവാക്കളെ തിരഞ്ഞുപിടിച്ച് ആക്രമിക്കാനും കൊലപ്പെടുത്താനും ആസൂത്രണം നടത്തുന്ന സിപിഎം ജില്ലാ നേതൃത്വം, ഇതില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ തനിക്കെതിരേ വ്യാജപ്രചാരണം നടത്തുകയാണെന്ന് കെ സുധാകരന്‍. ഡിസിസി നേതൃയോഗം ശിക്ഷക് സദനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിരകളില്‍ രക്തമോടുന്ന കാലത്തോളം താന്‍ കോണ്‍ഗ്രസ്സുകാരന്‍ ആയിരിക്കും. സംസ്ഥാനത്തിന്റെ പല ഭാഗത്തും സിപിഎം ന്യൂനപക്ഷ ജനവിഭാഗങ്ങളെ വേട്ടയാടുകയാണ്. അതിന്റെ എറ്റവും ഒടുവിലത്തെ ഇരയാണ് ശുഹൈബ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top