മരത്തില്‍ തട്ടിനില്‍ക്കുന്ന വൈദ്യുതിലൈന്‍ അപകടം വിളിച്ചുവരുത്തുന്നു

ബദിയടുക്ക: മരത്തില്‍ തട്ടി നില്‍ക്കുന്ന വൈദ്യുതി ലൈന്‍ അപകടം മാടി വിളിക്കുന്നു.കണ്ടില്ലെന്നു നടിച്ച് അധികൃതര്‍. ബദിയടുക്ക ഏത്തടുക്ക റോഡിലെ മുനിയൂരിലാണ് അപകടം കൈയെത്തും ദൂരത്തു പതിയാരിക്കുന്നത്.
വൈദ്യുതി ലൈന്‍ തട്ടി നില്‍ക്കുന്ന മരത്തിന്റെ ശിഖരങ്ങളാകട്ടെ അതും റോഡിലേക്ക് ചാഞ്ഞാണ് നില്‍ക്കുന്നത്. അത്‌കൊണ്ടു തന്നെ ഏത് നിമിഷവും അപകടം സംഭവിക്കാന്‍ സാധ്യതയേറെയാണ്. ഇതു വഴി സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകളടക്കമുള്ള നിരവദി വാഹനങ്ങള്‍ വൈദ്യുതി ലൈനിന് തൊട്ടുരുമ്മി കിടക്കുന്ന മരക്കൊമ്പില്‍ തട്ടിയാണ് കടന്നു പോകുന്നത്.
മാസങ്ങളോളമായി മരക്കൊമ്പുകള്‍ വൈദ്യുതി ലൈനില്‍ തട്ടി നിന്നിട്ടും നിരവധി തവണ ബദിയടുക്ക കെ എസ് ഇ ബി സെക്ഷന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയൊന്നും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
വൈദ്യുതി ലൈനുകള്‍ക്ക് തടസ്സം നില്‍ക്കുന്ന മരക്കൊമ്പുകള്‍ മുറിച്ചു മാറ്റണമെന്ന ഉത്തരവ് നിലവിലുണ്ടായിട്ടും ഇവിടെ നടപ്പാക്കുന്നുമില്ല.
വൈദ്യുതി കമ്പിയില്‍ നിന്നും മരക്കൊമ്പിലേക്കും അതില്‍ നിന്നും ഇത് വഴി കടന്ന് പോകുന്ന വാഹനങ്ങളില്‍ പ്രവഹിക്കാന്‍ സാധ്യതയുള്ളതായും അങ്ങിനെ വന്നാല്‍ വന്‍ ദുരന്തം സംഭവിക്കുമെന്നാണ് നാട്ടുകാര്‍ ഭയക്കുന്നത്.
അത്‌കൊണ്ട് വന്‍ ദുരന്തം സംഭവിക്കുന്നതിനെക്കാള്‍ മുമ്പ് വൈദ്യുതി ലൈനില്‍ തട്ടി നില്‍ക്കുന്ന മരക്കൊമ്പുകള്‍ മുറിച്ച് നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

RELATED STORIES

Share it
Top