മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

പെര്‍ള: മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെ പെര്‍ള കൂരടുക്കയിലാണ് സംഭവം.
18കാരനാണ് 35 അടി ഉയരമുള്ള മാവില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. വീട്ടുകാരും നാട്ടുകാരും യുവാവിനെ അനുനയിപ്പിച്ച് താഴെ ഇറക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.
തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്‌റ്റേഷന്‍ ഹൗസ് ഓഫിസറുടെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്‌സ് സംഘം താഴെ ഇറങ്ങാന്‍ അഭ്യര്‍ത്ഥിച്ചു. വഴങ്ങാത്തതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഘം മരത്തില്‍ കയറാന്‍ തുടങ്ങി. ഇതോടെ യുവാവ് പരാക്രമം കാട്ടുകയും താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് മരത്തിന് താഴെ വലിയ വല വിരിച്ചു ശേഷം പുലര്‍ച്ചെ 2.30ഓടെ സാഹസികമായി പിടികൂടുകയായിരുന്നു.

RELATED STORIES

Share it
Top