മരണ വാര്‍ഷിക ദിനത്തില്‍ സുമനസുകളുടെ സഹായത്തോടെ റൈസന്റെ കുടുംബത്തിന് കിടപ്പാടമായിനെടുമ്പാശ്ശേരി: സ്വന്തമായി കിടപ്പാടം പോലുമില്ലാത്ത പുതുവാശ്ശേരി സ്വദേശികളായ  സണ്ണിയുടെയും, ഷാലിയുടെയും ഏകപ്രതീക്ഷയായ റൈസന്റെ മരണവാര്‍ഷിക ദിനത്തില്‍ സുമനസുകളുടെ സഹായത്തോടെ സ്വന്തമായി കുടുംബത്തിന് കിടപ്പാടമായി. ആറ് പേര്‍ക്ക് അവയവങ്ങള്‍ ദാനം ചെയ്ത റൈസന്‍ 2016 മെയ് 24 നാണ് ചിറങ്ങരയില്‍ നടന്ന വാഹനാപകടത്തില്‍  മരണപ്പെട്ടത്.  മരണപ്പെട്ട് ഒരു വര്‍ഷമെത്തിയപ്പോള്‍ മാതാപിതാക്കളുടെ വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ റൈസണ്‍ വീണ്ടും മാതാപിതാക്കളുടെ അരികിലെത്തി. തന്നെ സ്‌നേഹിച്ച താന്‍ സഹായിച്ച പലരിലൂടെ റൈസന്റെ  കൈകള്‍ വെച്ച് പിടിപ്പിച്ച കണ്ണുര്‍ സ്വദേശി ജിത്തുവിന്റെ കൈയില്‍ നിന്നുമാണ് പുതിയ വീടിന്റെ താക്കോല്‍ പിതാവ് സണ്ണിയും മാതാവ് ഷാലിയും നിറകണ്ണോടെ ഏറ്റുവാങ്ങിയത്. അന്‍വര്‍ സാദത്ത് എംഎല്‍എ, കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാദര്‍ ഡേവീസ് ചിറമ്മല്‍ റൈസന്റെ വൃക്കകള്‍  സ്വീകരിച്ച മാവേലിക്കര സ്വദേശി രാഹുല്‍, പുതുക്കാട് സ്വദേശിനി ശരണ്യ കരള്‍ സ്വീകരിച്ച മലപ്പുറം സ്വദേശിനി അജീഷ കണ്ണുകള്‍ സ്വീകരിച്ചവര്‍ എന്നിവരൊക്കെ ഈ   അപൂര്‍വമായ ഒത്തുചേരലിന് സാക്ഷികളായി. ഇവരെ കൂടാതെ കേരളത്തില്‍ ആദ്യമായി കൈകള്‍ ദാനമായി സ്വീകരിച്ച മനുവും ഈ കൈകള്‍ ദാനം ചെയ്ത വരാപ്പുഴ സ്വദേശി ബിനോയുടെ മാതാപിതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.  നെടുമ്പാശ്ശേരിയ്ക്കടുത്തുള്ള പറമ്പയം ലിറ്റില്‍ ഫഌവര്‍ പള്ളിയിലാണ് വിടിന്റെ താക്കോല്‍ വിതരണ ചടങ്ങ് നടന്നത്. സ്വന്തമായി അടച്ചുറപ്പുള്ള വീട് എന്ന മാതാപിതാക്കളുടെ സ്വപ്‌നമാണ് മരണത്തിനുശേഷം ഒരു വര്‍ഷം തികയുന്ന ഇന്നലെ ഒരു മകന്‍ സാധ്യമാക്കുന്ന അപൂര്‍ഷനിമിഷം ഏവരുടെയും കണ്ണ് നനയിപ്പിച്ചു.  മകന്റെ അവയവങ്ങള്‍ ദാനം ചെയ്ത പുതുവാശ്ശേരി സ്വദേശികളായ സണ്ണിയും ഷാലിയും ഇടിഞ്ഞുവീഴാറായ തറവാട്ടുവീട്ടിലാണ് തലചായ്ച്ചിരുന്നത്. ഇവരുടെ ദുരിതം അറിഞ്ഞ് മനസലിഞ്ഞ,അമേരിക്കയില്‍ നഴ്‌സായ കോഴിക്കോട് സ്വദേശി ജോസ് ആണ് ഇവര്‍ക്ക് വീട് നിര്‍മിക്കുന്നതിന് ആദ്യം സഹായം വാഗ്ദാനം നല്‍കിയത്. റൈസന്റെ കുടുംബത്തെ ബന്ധപ്പെടാന്‍ കഴിയാഞ്ഞതിനാല്‍ ഫെയ്‌സ്ബുക്കിലൂടെ യുവസംഗീത സംവിധായകനായ അങ്കമാലി സ്വദേശി ഷാന്റി ആന്റണിയെ പരിചയപ്പെട്ടു. തുടര്‍ന്ന് ഷാന്റി പുതുവാശ്ശേരിയിലെത്തിറൈസന്റെ മാതാപിതാക്കളെ കണ്ടു. ജോസ് രണ്ടര ലക്ഷം രൂപ നല്‍കി മറ്റ് പലരില്‍ നിന്നുമായി ഏഴ് ലക്ഷം രൂപ സമാഹരിച്ച് ഷാന്റി ഒടുവില്‍ റൈസന്റെ കുടുംബത്തിന് അടച്ചുറപ്പുള്ള വീട്ഒരുക്കി.

RELATED STORIES

Share it
Top