മരണമണി മുഴങ്ങുന്ന ചന്തതോടിനെ സംരക്ഷിക്കാന്‍ നടപടിയില്ലമരട്: ദിനംപ്രതി മരണമണി മുഴങ്ങികൊണ്ടിരിക്കുന്ന ചന്തതോടിനെ സംരക്ഷിക്കാന്‍ നടപടിയില്ല. ഇന്നും നെട്ടൂര്‍ ചന്ത തോട് മാലിന്യവാഹിനിയായി ഒഴുകുകയാണ്.തോട്ടില്‍ തള്ളൂന്ന മാലിന്യം കെട്ടി കിടന്നു് ദുര്‍ഗന്ധം വമിക്കുന്നതായി പരാതി.തോട് സംരക്ഷിക്കുന്ന പദ്ധതി മരട് നഗരസഭ ഉപേക്ഷിച്ച സ്ഥിതിയിലാണ്. ഹോട്ടലുകള്‍, ആശുപത്രികള്‍, വീടുകള്‍, ഷോറൂമുകള്‍, സര്‍വീസ് സെന്ററുകള്‍, അറവ് മാലിന്യങ്ങള്‍ അടക്കം വന്‍തോതില്‍ മാലിന്യം തള്ളുകയാണ്. കൂടാതെ രാത്രിയില്‍ സെപ്റ്റിക് ടാങ്ക് മാലിന്യവും തോട്ടിലേക്ക് ഒഴുകുകയാണ്. കുമ്പളം കായലിനേയും വളന്തകാട് കായലിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന തോടിന് രണ്ട് കിലോമീറ്ററോളം നീളവും 25 മീറ്റര്‍ വീതിയുമുണ്ട്. അഞ്ച് മീറ്ററോളം ആഴമുണ്ടായിരുന്നതോട്ടില്‍ മാലിന്യം നിറഞ്ഞ് ഇപ്പോള്‍ മുട്ടിനൊപ്പം വെള്ളമാണുള്ളത്. പൊതുമരാമത്ത് വകുപ്പിന്റേയും ദേശിയ പാത അതോറിട്ടിയുടേയും രണ്ട് പാലങ്ങളും ഇതിന് കുറുകേയാണുള്ളത്. മുന്‍ കാലങ്ങളില്‍ കൊല്ലം ആലപുഴ എന്നിവിടങ്ങളില്‍ നിന്നു ചരക്ക് കയറ്റിയ കേവ് വള്ളങ്ങള്‍ കൊച്ചിയിലേക്കും തിരിച്ചും ഇത് വഴിയാണ് സഞ്ചരിച്ചിരുന്നത്. വിശ്രമിക്കാനും മറ്റും വള്ളക്കാര്‍ ഇട താവളമാക്കിയിരുന്നതും ചന്തതോടിനേയായിരുന്നു. 1970-72 കാലഘട്ടങ്ങളില്‍ എറണാകുളംചാത്തമ്മറൂട്ടില്‍ ഇത് വഴി രണ്ട് യാത്രാബോട്ടുകള്‍ സര്‍വീസ് നടത്തിയിരുന്നു. വര്‍ഷകാലത്ത് വെള്ളത്തിന്റെ ഉപ്പ് രസം ഇല്ലാതാകുന്ന സമയത്ത് പരിസരവാസികള്‍ പ്രഥമീക ആവശ്യങ്ങള്‍ക്കും മറ്റും ഇതിലെ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. തോട്ടില്‍ ഇറങ്ങുന്നതിന് ഇരുവശത്തും നിരവതി കടവ്കളൂം കെട്ടിയിരുന്നു. മുമ്പ് കരിമീനുകളുടേയും മറ്റു കായല്‍ മത്സ്യങ്ങളുടേയും പ്രജനന കേന്ദ്രം കൂടിയായിരുന്നു ഈതോടെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു. മുന്‍ കാലങ്ങളില്‍ വലയിട്ടാന്‍ ഒട്ടേറെ പുഴ മത്സ്യങ്ങള്‍ ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പേള്‍ വലയിട്ടാല്‍ മത്സ്യങ്ങള്‍ക്ക് പകരം ലഭിക്കുന്നത് കോഴി കാലുകളും മറ്റു അവശിഷ്ടങ്ങളുമാണ്. കൂടാതെ പുഴയില്‍ ഇറങ്ങിയാല്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നതായും മത്സ്യതൊഴിലാളികള്‍ പറയുന്നു. കാലങ്ങളായ നാട്ടുകാര്‍ ഉപയോഗിച്ചിരുന്ന വഴി കയ്യേറി ചിലര്‍ സൊന്തം ഭൂമിയോട് ചേര്‍ത്തതായി ആരോപണമുണ്ട്. മരട് നഗരസഭ മുന്‍ കൗണ്‍സിലിന്റെ ഭരണകാലത്ത് തോട് സംരക്ഷിക്കാന്‍ പദ്ധതി ഇട്ടിരിന്നു.മാലിന്യം കോരി നീക്കി തോട് സംരക്ഷിക്കുവാനും ഇരുവശത്തും നടപ്പാത നിര്‍മ്മിച്ച് മോഡി വരുത്തുവാന്‍ മായിരുന്നു പദ്ധതി.ഇതിനായി ഇറിഗേഷന്‍ വകുപ്പില്‍ നിന്ന് 10 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാഥാനത്തില്‍ നഗരസഭ കൗണ്‍സിലിന്റെ അപേക്ഷ പരിഗണിച്ച് തോടിനിരുവശത്തേയും ഭൂമി അളന്നു തിട്ടപെടുത്താന്‍ തഹസില്‍ദാര്‍ ഉത്തരവിട്ടു. തുടര്‍ന്ന് അന്നത്തെ കൗണ്‍ സിലര്‍ അനീഷ് കുമാറിന്റെ നേതൃത്വത്തില്‍ സ്ഥഥലം അളക്കാന്‍ താലൂക്ക് സര്‍വെയര്‍സ്ഥലത്തെത്തിയെങ്കിലും പരിസരവാസികളിലെ ചിലരില്‍ നിന്നുണ്ടായ എതിര്‍പ്പിനെ തുടര്‍ന്ന് സ്ഥലം അളന്ന് തിട്ടപെടുത്താനായില്ല. പിന്നീട് നഗരസഭയുടെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച് ഒരു നീക്കവും ഉണ്ടായില്ല. എന്നാല്‍ മാലിന്യം നീക്കി തോട് സംരക്ഷിക്കാന്‍ നഗരസഭ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

RELATED STORIES

Share it
Top