മരണപ്പെട്ട ആദിവാസി യുവതിയുടെ മൃതദേഹം തിടുക്കത്തില്‍ ദഹിപ്പിച്ചു; പോലിസ് അന്വേഷണം തുടങ്ങി

കാഞ്ഞങ്ങാട്: മരണപ്പെട്ട ആദിവാസി യുവതിയുടെ മൃതദേഹം തിടുക്കത്തില്‍ ദഹിപ്പിച്ചതായി പരാതി. പിതാവിന്റെ പരാതിയില്‍ രാജപുരം പോലിസ് കേസെടുത്തു. കള്ളാര്‍ കോട്ടക്കുന്ന് തട്ടിലെ കൊടക്കല്‍ കൃഷ്ണന്റെ ഭാര്യ സന്ധ്യ(30)യുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പാണത്തൂര്‍ ചെത്തുംകയം കരിമ്പളപ്പിലെ ശേഖരനാണ് പരാതി നല്‍കിയത്. സന്ധ്യ ഭര്‍ത്താവ് കൃഷ്ണനോടൊപ്പം കൂലിവേല ചെയ്തുവരികയായിരുന്നു.
കഴിഞ്ഞ 24ന് പുലര്‍ച്ചെയാണ് മരണവിവരം അറിഞ്ഞത്. സന്ധ്യക്ക് സുഖമില്ലെന്നും പൂടങ്കല്ല് സിഎച്ച്‌സിയിലാണെന്നു ം വീട്ടിലെത്തി അറിയിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിയ മാതാപിതാക്കള്‍ കണ്ടത് മരിച്ചുകിടക്കുന്ന മകളെയായിരുന്നു. മരണത്തില്‍ സംശയമുണ്ടെന്നും സമഗ്ര അന്വേഷണം നടത്തണമെന്നുമാണ് പരാതി.

RELATED STORIES

Share it
Top