മരണത്തില്‍ ദുരൂഹതയുണ്ടെന്ന്

ആലപ്പുഴ: ഗോപിനാഥന്‍ പിള്ളയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അഹ്മദാബാദിലെ അദ്ദേഹത്തിന്റെ അഭിഭാഷകനായ ഷംഷദ് പത്താന്‍. സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ പിള്ളയുടെ മരണം കൊലപാതകമാവാനാണു സാധ്യതയെന്നും ഷംഷദ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മരണപ്പെട്ട ജാവേദ് ശെയ്ഖ് ഇന്റലിജന്‍സിന്റെ വിവരദാതാവായിരുന്നുവെന്ന് ഗോപിനാഥന്‍പിള്ള സിബിഐക്ക് മൊഴിനല്‍കിയിട്ടുണ്ട്. കേസിന്റെ ഓരോ ഘട്ടവും വിശദമായി അന്വേഷിക്കുകയും ആവശ്യമായ സമയങ്ങളിലെല്ലാം ഗുജറാത്തിലെത്തി കോടതിയില്‍ അദ്ദേഹം ഹാജരാവുകയും ചെയ്തിട്ടുണ്ട്. കേസില്‍ പ്രധാനപ്പെട്ട ഒരു സാക്ഷിയാണ് ഇല്ലാതായത്. അതിനാല്‍ ഗോപിനാഥന്‍പിള്ളയുടെ മരണം സംബന്ധിച്ചു വിശദമായ അന്വേഷണം നടത്തണമെന്നാണ് അ ദ്ദേഹം ആവശ്യപ്പെടുന്നത്. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ഇശ്‌റത്ത് ജഹാന്റെ മാതാവിനൊപ്പമാണ് ഗോപിനാഥന്‍പിള്ളയും കോടതിയെ സമീപിച്ചത്. ആദ്യം മുകുള്‍ സിന്‍ഹയായിരുന്നു ഇവരുടെ അഭിഭാഷകന്‍. അദ്ദേഹത്തിന്റെ മരണശേഷമാണ് ഷംഷദ് പത്താന്‍ കേസ് ഏറ്റെടുത്തത്.

RELATED STORIES

Share it
Top