മരണത്തിലും വിസ്മയം ബാക്കിവച്ച പ്രതിഭ

ലണ്ടന്‍: ജീവിതത്തിലുടനീളം ശാസ്ത്രലോകത്തെ പ്രലോഭിപ്പിച്ച സ്റ്റീഫന്‍ ഹോക്കിങ് മരണത്തിലും വിസ്മയം തീര്‍ക്കുന്നു. 20ാം വയസ്സില്‍ രണ്ടു വര്‍ഷം മാത്രം ആയുസ്സ് വിധിച്ച വൈദ്യശാസ്ത്രത്തെ ജീവിതംകൊണ്ട് നേരിട്ട അദ്ദേഹം മരണത്തിന് കീഴടങ്ങിയ ദിവസം ശാസ്ത്രജ്ഞരും ഗണിത ശാസ്ത്രജ്ഞരും എല്ലാ വര്‍ഷവും ആഘോഷിക്കുന്ന പൈ ദിവസത്തിലാണെന്നത് ശ്രദ്ദേയമാണ്.
വൃത്തത്തിന്റെ അളവായ, ഭൗതികശാത്ര തിയറികളില്‍ ഏറ്റവും പ്രാധാന്യത്തോടെ കണക്കാക്കുന്ന പൈ എന്ന തോതിന്റെ ആഘോഷ ദിനമായ മാര്‍ച്ച് 14 ന്റെ വേദനയായി ഇനിയുള്ള കാലം സ്റ്റീഫന്‍ ഹോക്കിങും ഒര്‍ക്കപ്പെടുമെന്നത് കാലത്തിന്റെ തീരുമാനമായിരിക്കണം.
ഇതിനു പുറമേ ലോകം കണ്ട ഏറ്റവും മികച്ച ശാത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്‍ 139ാം ജന്‍മദിനം കൂടിയായിരുന്നു ഹോക്കിങ് മരണം തിരഞ്ഞെടുത്ത മാര്‍ച്ച് 14.
ഹോക്കിങിന്റെ മരണവാര്‍ത്ത പുറത്തു വന്നതിനു പിറകെ തന്നെ ശാത്രലോകത്തിന് വിസ്മയങ്ങള്‍ തീര്‍ത്ത മാര്‍ച്ച് 14 എന്ന ദിവസത്തെ പറ്റിയുള്ള ചര്‍ച്ചകളും സാമൂഹികമാധ്യമങ്ങളിലടക്കം ആരംഭിച്ചിരുന്നു. 1988 മുതല്‍ ആരംഭിച്ച പൈ ദിനാഘോഷത്തിന്റെ 30ാം വാര്‍ഷികം കൂടിയായിരുന്നു ഇത്തവണ.
സ്റ്റീഫന്‍ ഹോക്കിങിന്റെ ജന്‍മദിനമായ ജനുവരി 8 ശാസ്ത്രലോകത്തിന്റെ അദ്ഭുത പ്രതിഭകളിലൊരാളായ ഗലീലിയോയുടെ ചരമദിനമാണെന്നതും പ്രത്യേകതയാണ്. തന്റെ 77ാം വയസ്സില്‍ 1942 ജനുവരി 8നായിരുന്നു ഗലീലിയോടെ മരണം. ജനനത്തിലും ജീവിതത്തിലും മരണത്തിലും ലോകത്തെ വിസ്മയിപ്പിച്ചാണ് സ്റ്റീഫന്‍ ഹോക്കിങ് എന്ന അദ്ഭുത പ്രതിഭ ലോകത്തോട് വിടപറയുന്നത്.

RELATED STORIES

Share it
Top