സിറ്റിക്കിന്ന് ജീവന്‍ മരണ പോരാട്ടം; ബാഴ്‌സലോണയും കളത്തില്‍ബാഴ്‌സലോണ ഃ റോമ
(രാത്രി 12.15, സോണി ടെന്‍ 1)
മാഞ്ചസ്റ്റര്‍ സിറ്റി ഃ ലിവര്‍പൂള്‍
(രാത്രി 12.15, സോണി ടെന്‍ 2)

റോം: യുവേഫ ചാംപ്യന്‍സ് ലീഗിലെ രണ്ടാം പാദ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ബാഴ്‌സലോണയും എഎസ് റോമയും ഏറ്റുമുട്ടുമ്പോള്‍ മറ്റൊരു മല്‍സരത്തില്‍ ഇംഗ്ലീഷ് കരുത്തരായ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും പോരടിക്കും.

കരുത്തോടെബാഴ്‌സ
ആദ്യ പാദ മല്‍സരത്തില്‍ 4-1ന്റെ വിജയം സ്വന്തമാക്കിയാണ് ബാഴ്‌സലോണ റോമയ്്‌ക്കെതിരേ ബൂട്ടണിയുന്നത്. റോമയുടെ തട്ടകമായ സ്റ്റാഡിയോ ഒളിംപികോയിലാണ് ഇന്നത്തെ മല്‍സരം. ബാഴ്‌സലോണന്‍ നിരയില്‍ പരിക്കിനെത്തുടര്‍ന്ന് ബസ്‌കറ്റ്‌സ്,ലൂക്കാസ് ഡിഗ്‌നി എന്നിവര്‍ കളിക്കില്ല. അതേ സമയം രണ്ടാം പാദ ക്വാര്‍ട്ടറില്‍ ബാഴ്‌സയുടെ  സൂപ്പര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചേക്കുമെന്നും റിപോര്‍ട്ടുകളുണ്ട്. മുഖാമുഖം വന്ന അവസാന അഞ്ച് മല്‍സരങ്ങള്‍ പരിശോധിക്കുമ്പോള്‍ ആധിപത്യം ബാഴ്‌സലോണയ്‌ക്കൊപ്പമാണ്. മൂന്ന് തവണയും ബാഴ്‌സ വിജയിച്ചപ്പോള്‍ ഒരു മല്‍സരം റോമയും ജയിച്ചു. ഒരു മല്‍സരം സമനിലയിലും കലാശിച്ചു.

സിറ്റിക്ക് നിര്‍ണായകം
ജീവന്‍മരണ പോരാട്ടത്തിനൊരുങ്ങിയാണ് മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് സ്വന്തം തട്ടകത്തിലിറങ്ങുന്നത്. ആദ്യ പാദ മല്‍സരത്തില്‍ 3-0ന് ജയിച്ച ആഴ്‌സനലിനെ ഇന്ന് സ്വന്തം തട്ടകത്തില്‍ വീഴ്ത്തി സെമി ബര്‍ത്തുറപ്പിക്കാന്‍ നന്നായി തന്നെ സിറ്റിക്ക് വിയര്‍ക്കേണ്ടി വരും.

RELATED STORIES

Share it
Top