മരണം മുഖാമുഖം കണ്ട് നാസറും ഭാര്യ നുസൈബയും ജീവിതത്തിലേക്ക്

പി കെ സി മുഹമ്മദ്

താമരശ്ശേരി: മരണം മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന കരിഞ്ചോല നാസറും കുടുംബവും സര്‍വ ശക്തനു നന്ദിപ്രകാശിപ്പിക്കുന്നു. മരണത്തിനു കീഴടങ്ങാന്‍ തയ്യാറായി ഏകമകനേയും സോഹദരനേയും ഭര്‍ത്താവിനേയും കൂട്ടിപ്പിടിച്ചു കണ്ണടച്ചു കിടന്ന് പ്രാര്‍ഥനയില്‍ മുഴുകിയ സമയങ്ങള്‍ ഇപ്പോഴും ഒരു വിറയലായി നുസൈബക്ക് അനുഭവപ്പെടുന്നു. കനത്തമഴയില്‍ തങ്ങളെ കൂട്ടികൊണ്ടുപോവാന്‍ വന്ന സഹോദരന്റെ കാറില്‍ കയറാന്‍ പോലും സാധിക്കാതെ വീടിനുള്ളല്‍ കുടുങ്ങിപ്പോയതായിരുന്നു നുസൈബയും കുടുംബവും. ശക്തമായ വെള്ളപ്പാച്ചിലില്‍ ഉരുള്‍പൊട്ടലാണെന്ന് സഹോദരന്റെ വാക്കു കേട്ടതോടെ സര്‍വ നാഡികളും തളര്‍ന്നുപോയി. പിന്നെ പ്ലസ്ടു വിദ്യാര്‍ഥിയായ മകന്‍ മുഹമ്മദ് റിജാസിനേയും ഭര്‍ത്താവിനേയും സഹോദരനേയും കൂട്ടിപ്പിച്ചു കണ്ണുമടച്ചു ഒറ്റക്കിടത്തമായിരുന്നു. മരിച്ചാല്‍ എല്ലാവരുടെയും മൃതദേഹം ഒരു സ്ഥലത്തുനിന്നുതന്നെ കിട്ടാന്‍വേണ്ടിയായിരുന്നു ഇങ്ങനെ ചെയ്തതെന്ന് പറയുമ്പോള്‍ കേട്ടുനിന്നവരുടെ കണ്ണുകളും ഈറന്‍ അണിഞ്ഞു. ഇതിനിടിയില്‍ മകന്റെ തോളില്‍ ചുമരിന്റെ ഒരുഭാഗം അടന്നുവീഴുകയും ചെയ്തു. നിമിഷങ്ങള്‍ക്കകം വീടിന്റെ ഇവര്‍ നിന്നു ഭാഗവും കുറഞ്ഞ സ്ഥലവും മാത്രം അവശേഷിപ്പിച്ചു മലവെള്ളം കൊണ്ടുപോയിരുന്നു. എന്താണ് സംഭവിച്ചതെന്ന് പറയാന്‍ പോലും സാധിക്കാതെയാണ് ഈ കുടംബം ആരംഗം ഓര്‍ക്കുന്നത്. വെട്ടിഒഴിഞ്ഞതോട്ടം സ്‌കൂളിലെ ക്യാംപില്‍ കഴിയുന്നു ഇവര്‍. ഇവരെ കൂട്ടാന്‍ കൊണ്ടുപോവാന്‍ എത്തിയ കാര്‍ ഇപ്പോഴും ഉരുള്‍പൊട്ടിയതിനു തൊട്ടരികിലായി മണ്ണില്‍ പുതഞ്ഞു കിടക്കുന്നുണ്ട്്്.

RELATED STORIES

Share it
Top