മരട് സ്‌കൂള്‍വാന്‍ അപകടം; ഒരു കുട്ടി മരിച്ചുകൊച്ചി: മരടില്‍ സ്‌കൂള്‍വാന്‍ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഒരുകുട്ടി കൂടി മരിച്ചു. നാലുവയസ്സുകാരി കരോള്‍ തെരേസയാണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. യുകെജി വിദ്യാര്‍ഥികളായ ആദിത്യന്‍ (നാല്), വിദ്യാലക്ഷ്മി (നാല്) എന്നിവരും ആയ ലത ഉണ്ണി (38)യുമാണ് നേരത്തെ മരിച്ചത്. ഇക്കഴിഞ്ഞ പതിനൊന്നിനായിരുന്നു അപകടം. സ്‌കൂളില്‍ നിന്നു കുട്ടികളുമായി വരവേ വാന്‍ കാട്ടിത്തറ റോഡ് ഹരിശ്ചന്ദ്ര ലെയ്‌നില്‍ തെക്കേടത്തു കാവിനടുത്തുള്ള കുളത്തിലേക്ക് മറിയുകയായിരുന്നു.RELATED STORIES

Share it
Top