മരട് പ്രദേശത്ത് വീണ്ടും ദേശാടന പക്ഷികള്‍ വിരുന്നെത്തി

index
മരട്: മരട് നഗരസഭയുടെ വിവിധ പ്രദേശങ്ങള്‍ കണ്ടല്‍കാടുകളും കായലുകളും ദ്വീപുകളും കൊണ്ട്   ചുറ്റപ്പെട്ടിരിക്കുന്നതിനാല്‍ നിരവധി വിദേശ പക്ഷികളടക്കം ദേശാടനത്തിനായി എത്താറുണ്ട്. ഓരോ സീസണുകളിലും പല തരം പക്ഷികളാണ് ഇവിടെ എത്താറുള്ളത്. എന്നാല്‍ നഗരസഭയുടെ മനോഹാരിതയും ആവാസ  വ്യവസ്ഥകളും തകര്‍ക്കും വിധം കായലുകളും കണ്ടല്‍ക്കാടുകളും കൈയ്യേറി ഭൂമാഫിയകള്‍ ഭൂപ്രകൃതിയെ നശിപ്പിച്ച് കൊണ്ടിരിക്കുന്നു.

czxഅതോടൊപ്പം ഇവിടെയെത്തുന്ന ദേശാടന പക്ഷികളുടെയും മറ്റും ഉന്‍മൂലനവും സംഭവിക്കുന്നു.നേരത്തെ നിരവധി ദേശാടന പക്ഷികള്‍ കൂട്ടമായി എത്തിയിരുന്നിടത്ത് ഇപ്പോള്‍ വിരലിലെണ്ണാവുന്ന പക്ഷികളായി ചുരുങ്ങിയിരിക്കുകയാണ്.കൊച്ചിയുടെ ഓക്‌സിജന്‍ എന്നറിയപ്പെടുന്ന വളന്തകാട് ദ്വീപിന് സമീപം സ്ഥിതി ചെയ്യുന്ന മരട് നെട്ടൂര്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വളര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന കണ്ടല്‍ക്കാടുകളില്‍ ദേശാടനത്തിന് എത്തിയതാണ് ഈ പക്ഷികള്‍.

ckj

ചിത്രംപകര്‍ത്തിയത് :

ഷെഫീക്ക് അലിനെട്ടൂര്‍

ചിത്രം:കൊച്ചിയുടെ ഓക്‌സിജന്‍ എന്നറിയപ്പെടുന്ന വളന്തകാട് ദ്വീപിന് സമീപവും കൊച്ചി ദേശീയപാതയ്ക്ക് സമീപവുമായി സ്ഥിതി ചെയ്യുന്ന മരട് നെട്ടൂര്‍ അന്താരാഷ്ട്ര പച്ചക്കറി മാര്‍ക്കറ്റില്‍ വളര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന കണ്ടല്‍ക്കാടുകളില്‍ എത്തിയ വിദേശ പക്ഷികള്‍

RELATED STORIES

Share it
Top