മരം രക്ഷകനായി: 22 തീര്‍ത്ഥാടകര്‍ രക്ഷപ്പെട്ടു

ഗോപേശ്വര്‍ (ഉത്തരാഖണ്ഡ്): രാജസ്ഥാനില്‍ നിന്ന് ബദ്‌രിനാഥിലേക്കു ബസ്സില്‍ പോവുകയായിരുന്ന 22 തീര്‍ത്ഥാടകര്‍ റോഡപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. ചുരം റോഡിലൂടെ പോവുകയായിരുന്ന ബസ് നിയന്ത്രണംതെറ്റി മരത്തിലിടിച്ചു നിന്നതിനാല്‍ അഗാധമായ കൊക്കയിലേക്കു വീണില്ല. ബദ്‌രിനാഥ് ഹൈവേയില്‍ ഗൗച്ചറിനു സമീപം ശനിയാഴ്ച രാവിലെയാണു സംഭവം. തീര്‍ത്ഥാടകരുടെ ബസ്സില്‍ എതിര്‍ദിശയില്‍ നിന്നു വന്ന ലോറി ഇടിച്ചതോടെ നിയന്ത്രണം വിടുകയായിരുന്നു.

RELATED STORIES

Share it
Top