മരംവെട്ടിയതിന് ഭൂവുടമയ്‌ക്കെതിരേ കേസ്: നാട്ടുകാര്‍ റേഞ്ച് ഓഫിസ് ഉപരോധിച്ചു

അടിമാലി: വൈദ്യുതി ലൈനില്‍ തട്ടിനിന്ന മരങ്ങള്‍ മുറിച്ച സംഭവത്തില്‍ ഭൂ ഉടമക്കെതിരെ വനംവകുപ്പ് കേസ് എടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റേഞ്ച് ഓഫിസ് ഉപരോധിച്ചു. തിങ്കളാഴ്ച അടിമാലി ഫോറസ്റ്റ് റേഞ്ച് ഓഫിസിന് മുന്നിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കഴിഞ്ഞ വ്യാഴാഴ്ച ആയിരമേക്കര്‍ കുമ്പനാംതോട്ടത്തില്‍ ടോമിയുടെ പുരയിടത്തില്‍ നിന്ന പുളി, ആഞ്ഞിലി എന്നീ മരങ്ങള്‍ വൈദ്യുതി വകുപ്പിന്റെ നിര്‍ദേശപ്രകാരം വെട്ടി. ഇവിടെ എത്തിയ വനപാലകര്‍ മരം വെട്ടിയ ഭൂ ഉടമക്കെതിരെ കേസ് എടുക്കുകയും പുരയിടത്തില്‍ കിടന്ന മരത്തിന് സതയടിക്കുകയും പിടിച്ചെടുക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ സംഘടിച്ച് റേഞ്ച് ഓഫിസ് ഉപരോധിച്ചത്.

RELATED STORIES

Share it
Top