മയക്കു ഗുളികകളുമായി യുവാവ് എക്‌സൈസ് പിടിയില്‍

കോഴിക്കോട്: വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് മൈസൂരില്‍ നിന്നെത്തിച്ച 250 ഓളം ലഹരി ഗുളികകളുമായി ചെറുവണ്ണൂര്‍ സ്വദേശി രജിത്ത് (32)നെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.
മാനസിക രോഗികള്‍ക്ക് നല്‍കാനുള്ളതും വേദന സംഹാരികളുമായ നൈട്രസെപാം, സ്മാസ്‌മോ പ്രോക്‌സിവോണ്‍ എന്നീ ഇനത്തില്‍പ്പെട്ട ഗുളികകളാണ് പിടിച്ചെടുത്തത്. മൈസൂരില്‍ നിന്ന് കുറഞ്ഞ വിലക്ക് വാങ്ങുന്ന ഗുളികകള്‍ വലിയ വിലക്ക് ചില്ലറ വില്‍പ്പന നടത്താറാണ് രജിത്തിന്റെ പതിവ്. ഇത്തരം ഗുളികകള്‍ ഡോക്ടറുടെ കുറിപ്പടി സഹിതം മാത്രമേ കൈവശം വെക്കാന്‍ പാടുള്ളു.
കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി മുരളീധരനും പാര്‍ട്ടിയുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.   സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രേംകൃഷ്ണയുടെ നിര്‍ദേശ പ്രകാരം ഷാഡോ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതി. റെയ്്ഡില്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ പി സതീശന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രവീണ്‍, ജുബീഷ് പങ്കെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

RELATED STORIES

Share it
Top