മയക്കുമരുന്ന് വില്‍പ്പനസംഘം പിടിയില്‍

കൊച്ചി: നഗരത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് രാസ ലഹരി പദാര്‍ഥങ്ങള്‍ എത്തിച്ചുകൊടുക്കുന്ന മൂവര്‍സംഘം കൊച്ചി സിറ്റി ഷാഡോ പോലിസിന്റെ പിടിയിലായി. മലപ്പുറം ചങ്ങരംകുളം സ്വദേശി ജാബിര്‍ (25), പെരിന്തല്‍മണ്ണ അറക്കപ്പറമ്പ് സ്വദേശി അന്‍ഷാദ് (26), ചങ്ങരംകുളം കുമ്പിലവളപ്പില്‍ സ്വദേശി മുഹ്‌സിന്‍ (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 72 ഓളം എല്‍എസ്ഡി കണ്ടെടുത്തു. തമിഴ്‌നാട് ഇ-റോഡിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥിയായ മുഹ്‌സിനും പൂര്‍വവിദ്യാര്‍ഥികളായ ജാബിറും അ ന്‍ഷാദും ഗോവയില്‍ നിന്നും ബംഗളൂരുവില്‍ നിന്നും ലഹരിവസ്തുക്കള്‍ കൊച്ചിയിലേക്ക് എത്തിക്കുന്നതില്‍ പ്രധാന കണ്ണികളാണ്. സിറ്റി പോലിസ് കമ്മീഷണര്‍ എം പി ദിനേശിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ രഹസ്യ നീക്കത്തെ തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്.

RELATED STORIES

Share it
Top