മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്തു

കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ഥിനികളെ മയക്കുമരുന്നു നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ പോലിസ് കേസെടുത്തു. കണ്ടാല്‍ തിരിച്ചറിയാവുന്ന ഒരാള്‍ക്കെതിരെയാണ് കുട്ടികള്‍ക്കെതിരായ പീഡനങ്ങള്‍ തടയല്‍ നിയമപ്രകാരം (പോക്‌സോ) എറണാകുളം സെന്‍ട്രല്‍ പോലിസ് കേസെടുത്തത്. കാക്കനാട്ടെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിനിയുടെ മൊഴിയാണ് കേസിനാധാരം. തന്റെ ഭാര്യയും മൂന്നു മക്കളും കോയമ്പത്തൂരിലെ ധ്യാനകേന്ദ്രത്തില്‍ പോയിട്ട് തിരികെ വന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജിയെ തുടര്‍ന്നാണ് നിയമനടപടി ആരംഭിക്കുന്നത്. കോടതി നിര്‍ദേശപ്രകാരം നാലു പേരെയും കസ്റ്റഡിയില്‍ എടുത്തു മൊഴി രേഖപ്പെടുത്തിയപ്പോള്‍ പോക്‌സോ നിയമപ്രകാരം കേസെടുക്കാവുന്ന കുറ്റകൃത്യം നടന്നെന്ന്് മനസ്സിലാവുകയായിരുന്നെന്ന് പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top