മയക്കുമരുന്ന് കേസില്‍ പിടികിട്ടാപ്പുള്ളി; പഞ്ചായത്ത് മെംബറെ തേടി ആന്ധ്ര പോലിസ്

നാദാപുരം: ആന്ധ്രാപ്രദേശില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട മയക്കുമരുന്ന് കേസ് പ്രതിയെ തേടി പോലീസ് പാറക്കടവില്‍.
ചെക്യാട് പഞ്ചായത്ത് പതിമൂന്നാം വാര്‍ഡംഗം പോകുന്നുമ്മല്‍ ഹനീഫയെ തേടിയാണ് ആന്ധ്രാ പോലിസ് കഴിഞ്ഞ ദിവസം എത്തിയത്. എട്ടു വര്‍ഷം മുമ്പാണ് ഹനീഫയെ കഞ്ചാവ് കടത്തുന്നതിനിടെ പോലിസ് പിടികൂടിയത്. കുറേ നാള്‍ അവിടെ ജയിലില്‍ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങി  സ്ഥലം വിടുകയായിരുന്നത്രെ.
പിന്നീട് കോടതിയില്‍ ഹാജരാകാതായതോടെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ചെക്യാട് പഞ്ചായത്ത് പതിമൂന്നാം വാര്‍ഡംഗമാണ് ഹനീഫ. മുസ്ലിം ലീഗിലെ ബി പി മൂസ രാജി  വെച്ചതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ഹനീഫ വാര്‍ഡ് മെമ്പറായത്. തെരഞ്ഞെടുപ്പ് കാലത്ത് ഈ കേസിന്റെ വിവരങ്ങള്‍ നാട്ടില്‍ പ്രചരിച്ചിരുന്നു.
ഹനീഫയുടെ വീട്ടിലും പഞ്ചായത്ത് വില്ലേജ് ഓഫീസുകളിലും വാറണ്ട് കോപ്പി പതിച്ചു നടത്തിയാണ് ആന്ധ്ര പോലിസ് തിരിച്ചു പോയത്.

RELATED STORIES

Share it
Top