മയക്കുമരുന്നു കേസ്: നടി മമത കുല്‍ക്കര്‍ണിയുടെ സ്വത്ത് കണ്ടുകെട്ടും

താനെ: കോടികളുടെ മയക്കുമരുന്ന് റാക്കറ്റ് കേസിലെ പ്രതിയായ മുന്‍ ബോളിവുഡ് നടി മമതാ കുല്‍ക്കര്‍ണിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നാര്‍കോട്ടിക്ക് ഡ്രഗ്‌സ്് ആന്റ് സൈക്കോ ട്രോപിക് (എന്‍ഡിപിഎസ്) കോടതി ഉത്തരവിട്ടു. 2016ലാണ് ഇവര്‍ക്കെതിരേ താനെ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മമതയുടെ ഉടമസ്ഥതയിലുള്ള മൂന്നു ഫഌറ്റുകള്‍ കണ്ടുകെട്ടാനാണ് ഉത്തരവ്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടു കോടതിയില്‍ മമത ഹാജരാവാതിരുന്നതിനെ തുടര്‍ന്നാണു പ്രത്യേക എന്‍സിപിഎസ് കോടതി ജഡ്ജി എച്ച്എം പട്‌വര്‍ധന്റെ ഉത്തരവ്.2016 ഏപ്രിലില്‍ മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയില്‍ നിന്ന് 2,000 കോടി രൂപ വിലമതിക്കുന്ന 18.5 ടണ്‍ മയക്കുമരുന്നു പോലിസ് പിടികൂടിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു ഗോസ്വാമിയുടെയും മമതയുടെയും പങ്ക് പുറത്തായത്.

RELATED STORIES

Share it
Top