മയക്കുമരുന്നുമായി യുവാവ് പിടിയില്‍

കൊച്ചി: കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന ലൈസര്‍ജിക് ആസിഡ് എന്ന മാരക മയക്കുമരുന്നടങ്ങിയ സ്റ്റാമ്പ്, കഞ്ചാവില്‍ നിന്നും ഉണ്ടാക്കിയെടുക്കുന്ന വീര്യം കൂടിയ മയക്കുമരുന്നായ ഹാഷിഷ് എന്നിവയുമായി യുവാവിനെ അറസ്റ്റു ചെയ്തു. കോഴിക്കോട് പന്നിയങ്കര സ്വദേശി തൗഫീക് (23) ആണ് അറസ്റ്റിലായത്.
ഇയാളില്‍ നിന്നും 50 മില്ലിഗ്രാം സ്റ്റാമ്പും 54 ഗ്രാം ഹാഷിഷും കണ്ടെടുത്തു.
എറണാകുളം നോര്‍ത്ത് സ്റ്റേഷനു സമീപം ഇടപാടുകാരനെ കാത്തു നില്‍ക്കുമ്പോഴാണ് എക്‌സൈസ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി സുരേഷും സംഘവും ചേര്‍ന്ന് തൗഫീക്കിനെ പിടികൂടിയത്.

RELATED STORIES

Share it
Top