മയക്കുമരുന്നിന്റെ വ്യാപനം തടയണം: എസ്ഡിപിഐ

കാളികാവ്:  മയക്കുമരുന്നിന്റെ വ്യാപനം തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന്് എസ്ഡിപിഐ  പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. മെന്തോടന്‍ പടിയില്‍ മണ്ഡലം സെക്രട്ടറി കുഞ്ഞാപ്പ പുന്നക്കാട് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തിലെ ഭരണ പ്രതിപക്ഷ കക്ഷികളിലെ വീതംവയ്പ്പ് രാഷ്ട്രീയം ജനമധ്യത്തില്‍ തുറന്നുകാണിക്കുന്ന പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മയക്കുമരുന്ന് കണ്ണികള്‍ പ്രവര്‍ത്തിക്കുന്ന വിവരം നാട്ടുകാര്‍ പോലിസിനെ അറിയിച്ചിട്ടും വേണ്ട നടപടികള്‍ കൈകൊള്ളാത്ത സാഹചര്യത്തില്‍ മദ്യ, മയക്കുമരുന്ന് മാഫിയകളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു. എം അബു ഹാജി അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി വി അബുബക്കര്‍ -പ്രസിഡന്റ്, എ ടി മൂസഹാജി -ൈവസ് പ്രസിഡന്റ്, ടി പി അബ്ദുല്‍ കരീം -സെക്രട്ടറി, എ ടി ഉമ്മര്‍ കുട്ടി -ജോ. സെക്രട്ടറി, എം അബു ഹാജി -ഖജാഞ്ചി, ഷുക്കൂര്‍ കാളികാവ്, എ പി അബ്ദുല്‍ കരീം അംഗങ്ങളായും തിരഞ്ഞെടുത്തു. ബാപ്പു ഡയമണ്ട്, വി അബു, ടി പി അബ്ദുല്‍ കരീം, കെ നാസര്‍ എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top