മമ്മൂട്ടിയുടെ കുടുംബത്തിന് കാരുണ്യത്തിന്റെ കൈത്താങ്ങ് വേണം

ഇരിട്ടി: ഗൃഹനാഥന്റെ മരണത്തെ തുടര്‍ന്ന് അനാഥമായ കുടുംബത്തെ സംരക്ഷിക്കാന്‍ നാട്ടുകാര്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. കഴിഞ്ഞ ദിവസം തെങ്ങില്‍നിന്നു വീണ് മരണപ്പെട്ട ഉളിയില്‍ കാറാട്ടെ പി പി മമ്മൂട്ടിയുടെ കുടുംബത്തെ സഹായിക്കാനാണ് നാട്ടുകാര്‍ ചേര്‍ന്ന് കുടുംബസഹായ കമ്മിറ്റി  രൂപീകരിച്ചത്. മമ്മൂട്ടിയുടെ ആകസ്മിക വിയോഗത്തോടെ തീര്‍ത്തും നിരാലംബരായി മാറിയിരിക്കുകയാണ് ഭാര്യയും പറക്കമുറ്റാത്ത ഒമ്പത് മക്കളുമടങ്ങുന്ന കുടുംബം. സ്വന്തമായി വീടെന്ന സ്വപ്‌നം പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. കൂടുംബത്തിന് വീടും മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കും പുറമെ ദൈനംദിന ജീവിത ചെലവുകള്‍ കണ്ടെത്തുന്നതിനും കൂടിയാണ് കമ്മിറ്റി. ഭാരവാഹികള്‍: എന്‍ എന്‍ അബ്ദുല്‍ ഖാദര്‍ (ചെയര്‍മാന്‍) പി ബഷീര്‍ (കണ്‍വീനര്‍).അക്കൗണ്ട് നമ്പര്‍: ഫെഡറല്‍ബാങ്ക്, മട്ടന്നൂര്‍ ബ്രാഞ്ച് ,16340100093741 ഐഎഫ്എസ്‌സി കോഡ് നമ്പര്‍-എഫ്ഡിആര്‍എല്‍ 0001634.

RELATED STORIES

Share it
Top