മമ്മൂട്ടിക്ക് നാടിന്റെ അന്ത്യാഞ്ജലി

ഇരിട്ടി: കഴിഞ്ഞ ദിവസം അന്തരിച്ച എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഉളിയില്‍ കാറാട്ടെ പി പി മമ്മൂട്ടിക്ക് നാടിന്റെ അന്ത്യാജ്ഞലി. ഒരാഴ്ച മുമ്പ് ജോലിസ്ഥലത്തുനിന്ന് അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്നു മമ്മൂട്ടി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം.
തേജസ് ദിനപത്രം ഏജന്റും നാട്ടിലെ മത-സാമൂഹിക പരിപാടികളിലെ നിറസാന്നിധ്യവുമായിരുന്നു. വീട്ടിലും നരയമ്പാറ ഗ്രൗണ്ടിലും പൊതുദര്‍ശനത്തിനുവച്ച മയ്യിത്ത് കാണാന്‍ സമൂഹത്തിന്റെ വിവിധ തുറകളിലെ നിരവധി പേരെത്തി.
പോപുലര്‍ ഫ്രണ്ട് ദേശീയ സമിതിയംഗം മുഹമ്മദ് റോഷന്‍, സംസ്ഥാന സമിതിയംഗം കെ കെ ഹിഷാം, ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി പി അശോകന്‍, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട്, ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വി കെ നൗഫല്‍, സെക്രട്ടറി സി എം നസീര്‍, ഇബ്രാഹിം മുണ്ടേരി, അബ്ദുര്‍റസാഖ് ദാരിമി, അബ്ദുല്‍ ഖാദര്‍ ഫൈസി, ടി കെ മുഹമ്മദലി, തേജസ് സര്‍ക്കുലേഷന്‍ അസിസ്റ്റന്റ് മാനേജര്‍ പി പി ഹംസ, എസ് നൂറുദ്ദീന്‍, റാഷിദ് ആറളം തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.

RELATED STORIES

Share it
Top