മമ്പുറം പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് പ്രവൃത്തി; ഇന്നു മുതല്‍ ഗതാഗതം നിരോധിച്ചുതിരൂരങ്ങാടി: പ്രമുഖ തിര്‍ത്ഥാടന കേന്ദ്രമായ മമ്പുറത്ത് നിര്‍മ്മാണം പൂര്‍ത്തിയായ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് പ്രവൃത്തി പുരോഗമിക്കുന്നു. റോഡിന്റെ പ്രവൃത്തിയുടെ ഭാഗമായി മലപ്പുറം പരപ്പനങ്ങാടി സംസ്ഥാന പാതയില്‍ മമ്പുറം ഭാഗത്ത് ഇന്നു മുതല്‍ ഗതാഗതം നിരോധിച്ചു. റോഡിന്റെ ഉയര വ്യത്യാസം ക്രമീകരിക്കുന്നതിനും അലൈമെന്റിലെ അശാസ്ത്രീയത പരിഹരിക്കുന്നതിനും വേണ്ടിയാണ് ഗതാഗതം നിരോധിച്ചിരിക്കുന്നത്. ഈ ഭാഗത്ത് റോഡ് 60 സെന്റീമീറ്റര്‍ മുതല്‍ ഒരുമീറ്റര്‍ വരെ ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് പാലത്തിന്റെ ഉയരത്തിന് സമാനമാക്കുന്ന പ്രവൃത്തിയാണ് ഇന്നു മുതല്‍ ആരംഭിക്കുക. ഇതുവഴി ഗതാഗതം നിരോധിച്ചതിനാല്‍ വേങ്ങര, കോട്ടക്കല്‍ ഭാഗത്തേക്കുളള വാഹനങ്ങള്‍ ചെമ്മാട് തലപ്പാറ വഴിയും കക്കാട് വഴി ചെമ്മാട് വരുന്നവര്‍ പതിവുപോലെ ചെമ്മാട് ബൈപ്പാസ് വഴി പോകണമെന്നും അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top