മമ്പുറം പാലം ഉദ്ഘാടനം എട്ടിന്

തിരൂരങ്ങാടി: മമ്പുറം പാലം ഉദ്ഘാടനം എട്ടിന് നടക്കും. എട്ടിന് രാവിലെ 9മണിക്ക് തിരൂരങ്ങാടി വലിയ പള്ളിക്ക് സമീപം പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യും. പി കെ അബ്ദുറബ്ബ് എംഎല്‍എ അധ്യക്ഷത വഹിക്കും.
പി കെ കുഞ്ഞാലിക്കുട്ടി എം പി, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, അഡ്വ. കെ എന്‍ എ ഖാദര്‍ എംഎല്‍ എ സംബന്ധിക്കും.     സ്വാഗതസംഘം രൂപീകരണ യോഗം പി കെ അബ്ദുറബ്ബ് എം എല്‍എ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി നഗരസഭാ ചേര്‍ന്ന യോഗത്തില്‍ അഡ്വ.കെ എന്‍ എ ഖാദര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി നഗരസഭ ചെയര്‍ പേഴ്‌സണ്‍ജ കെ ടി റഹീദ ചെയര്‍പേഴ്‌സണും, പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ എസ് ഹരീഷ് കണ്‍വീനറുമായ 101 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. യോഗത്തില്‍ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുല്‍ കലാം, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ ടി റഹീദ, എ ആര്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് കുപ്പേരി സുബൈദ, വൈസ് ചെയര്‍മാന്‍ എം അബ്ദുറഹ്മാന്‍ കുട്ടി, ഇഖ്ബാല്‍ കല്ലുങ്ങല്‍, എസ് ഹരീഷ്, പി രാമകൃഷ്ണന്‍, പി മൊയ്തീന്‍ കുട്ടി, ഒ പി റഷീദ്, പി എസ് എച്ച് തങ്ങള്‍, കെ കുഞ്ഞിമരക്കാര്‍, സി എച്ച് മഹ്മൂദ് ഹാജി, സി കെ മുഹമ്മദ് ഹാജി, സി കെ എ റസാഖ്, എം മുഹമ്മദ് കുട്ടി മുന്‍ഷി, മോഹനന്‍ വെന്നിയൂര്‍, യുകെ മുസ്തഫ സംബന്ധിച്ചു.

RELATED STORIES

Share it
Top