മമ്പറം പുതിയപാലത്തിന്റെ നിര്‍മാണം വീണ്ടും തുടങ്ങി

കൂത്തുപറമ്പ്: അനിശ്ചിതത്വത്തിനൊടുവില്‍ മമ്പറം പുതിയ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങി. ഉള്‍നാടന്‍ ജലപാതയായി നിശ്ചയിച്ച മമ്പറത്ത് വേണ്ടത്ര ഉയരമില്ലാതെ പാലം നിര്‍മാണം ആരംഭിച്ചതാണ് പ്രവൃത്തി നിര്‍ത്തി നിര്‍ത്തിവയ്ക്കാനിടയാക്കിയത്. പുതിയ എസ്റ്റിമേറ്റ് പ്രകാരമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തില്‍പെട്ട മമ്പറം പാലം അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. എന്നിട്ടും പാലം നിര്‍മാണം ഇതുവരെ തുടങ്ങിയിരുന്നില്ല. പൈലിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ പൂര്‍ത്തിയായി വരുന്നതിനിടെയാണ് മമ്പറം പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചത്. ഉള്‍നാടന്‍ ജലപാതയില്‍ ഉള്‍പ്പെടുന്ന മമ്പറത്ത് വേണ്ടത്ര ഉയരമില്ലാതെ പാലം നിര്‍മാണം ആരംഭിച്ചതാണ് പ്രവൃത്തി നിര്‍ത്തിവയ്ക്കാന്‍ കാരണം.അടിയന്തിര പ്രാധാന്യത്തോടെ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കിയാണ് പുനര്‍ നിര്‍മാണം. ആറ് മീറ്റര്‍ ഉയരത്തിലാണ് പുഴയില്‍ നാല് തൂണുകള്‍ സ്ഥാപിക്കുക. തൂണുകളെ തമ്മില്‍ ബന്ധിപ്പിച്ച് 44 മീറ്ററുകളുള്ള സ്പാനുകളും നിര്‍മിക്കും. ഉയരം കൂടിയതിനാല്‍ നേരത്തേ ഉള്ളതില്‍ നിന്ന് വ്യത്യസ്തമായി പാലത്തിന്റെ നീളവും കൂടുന്നുണ്ട്. പുതിയ എസ്റ്റിമേറ്റ് പ്രകാരമുള്ള പൈലിങ് പ്രവൃത്തികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. നിലവിലുള്ള പാലം അപകടാവസ്ഥയിലായതിനെ തുടര്‍ന്നാണു മമ്പറത്ത് പുതിയ പാലം നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നത്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ശേഷമാണ് ഏതാനും മാസം മുമ്പ് നിര്‍മാണം തുടങ്ങിയത്. ഇതിനിടയില്‍ പാതിവഴിയില്‍ പ്രവൃത്തി നിര്‍ത്തിവച്ചതോടെ കടുത്ത ആശങ്കയാണ് പ്രദേശത്ത് നിലനിന്നിരുന്നത്

RELATED STORIES

Share it
Top