മമത ബാനര്‍ജി ശൂര്‍പ്പണഖ: ബിജെപി എംഎല്‍എ

ബലിയ: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ശൂര്‍പ്പണഖയാണെന്ന് ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്. കോണ്‍ഗ്രസ്സിനെ രാവണനുമായും അദ്ദേഹം താരതമ്യം ചെയ്തു. വിവാദ പരാമര്‍ശം നടത്തരുതെന്ന് ബിജെപി നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉപദേശിച്ച് ദിവസങ്ങള്‍ക്കകമാണ് സിങിന്റെ ശൂര്‍പ്പണഖ പ്രയോഗം. പശ്ചിമബംഗാളിലെ ക്രമസമാധാനപ്രശ്‌നം ഉന്നയിക്കുന്നതിനിടെയാണ് ബയ്‌റിയ എംഎല്‍എ ആയ സിങിന്റെ വിവാദ പരാമര്‍ശം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ എല്ലാ തീവ്രവാദികളും പശ്ചിമബംഗാളിലേക്ക് പലായനം ചെയ്തിരിക്കുകയാണ്. ഈ സ്ഥിതി തുടരുന്നുവെങ്കില്‍ ഒരുനാള്‍ ബംഗാള്‍ ജമ്മുകശ്മീര്‍ ആയി മാറും. മമത ബാനര്‍ജി ശൂര്‍പ്പണഖയായി മാറി. കോണ്‍ഗ്രസ് രാവണനും- അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top