മമതയുടെ മാനസിക നിലയ്ക്ക് പ്രശ്‌നം; ഹിന്ദുമതം ഉപേക്ഷിക്കണമെന്ന് ബിജെപി മന്ത്രി

ജയ്പുര്‍: ബിജെപി രാജ്യത്ത് താലിബാന്‍ ഹിന്ദുയിസം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രസ്താവനയെ തുടര്‍ന്ന് അവര്‍ ഹിന്ദുമതം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മന്ത്രി. മമതയുടെ മാനസിക നില ശരിയല്ലെന്നും രാജസ്ഥാനിലെ തൊഴില്‍ മന്ത്രിയുമായ ജസ്വന്ത് സിങ് യാദവ് പറഞ്ഞു.മമതയ്ക്ക് രാജ്യസ്‌നേഹമോ വിവരമോയില്ല. എല്ലാ ഹിന്ദു സംഘടനകളും തീവ്രനിലപാടുകാരണെന്ന അവരുടെ പ്രസ്താവന ലജ്ജാകരമാണെന്നും യാദവ് പറഞ്ഞു.

RELATED STORIES

Share it
Top