മപ്പാട്ടുകര തടയണയില്‍ നീന്താനിറങ്ങിയ യുവാവിനെ കാണാതായിചെര്‍പ്പുളശ്ശേരി: തൂതപ്പുഴയില്‍ മപ്പാട്ടുകര ചെക് ഡാമില്‍ നീന്താനിറങ്ങിയ യുവാവിനെ കാണാതായി. പൊന്നാനി തെയ്യങ്കാട് അണ്ടിപ്പേട്ടില്‍ യൂസഫിന്റെ മകന്‍  സിയാദ് (22) നെയാണ് ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ കാണാതായത്. അഞ്ചംഗ സംഘമുള്ള കൂട്ടുകാരുമൊത്ത് മുതുകുര്‍ശ്ശി  ഭാഗത്തു നിന്ന് ട്യൂബില്‍ നീന്തിക്കളിക്കുന്നതിന്നിടെ സിയാദ് മുങ്ങി താഴുകയായിയിരുന്നു. ചെക്ഡാമില്‍ ഇപ്പോള്‍ സാമാന്യം വെള്ളവും താഴ്ച്ചയുമുള്ള സമയമാണ്. തടയണയിലെ ജല സമൃദ്ധി കേട്ടറിഞ്ഞാണ് സുഹൃത്തുക്കള്‍ക്കൊപ്പം മപ്പാട്ടുകരയില്‍ എത്തിയത്. കൂടെയുള്ളവരുടെ നിലവിളി കേട്ട നാട്ടുകാര്‍ ഓടിക്കുടി ചെര്‍പ്പുളശ്ശേരി,പെരിന്തല്‍മണ്ണ പോലിസ് സ്‌റ്റേഷനുകളിലേക്കും പെരിന്തല്‍മണ്ണ ഫയര്‍ ഫോഴ്‌സിലേക്കും വിവരമറിയിച്ചു. ഇവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഏറെ വൈകിയും സിയാദിനെ കണ്ടെത്താനായിട്ടില്ല. പൊന്നാനിയില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്ദരും തിരച്ചില്‍ നടത്തി.പെരിന്തല്‍മണ്ണയില്‍ നിന്ന് തഹസില്‍ദാര്‍ ബീന ആനന്ദും സ്ഥലത്തെത്തി

RELATED STORIES

Share it
Top