മന്നം ജയന്തി ആഘോഷത്തില്‍ യുഡിഎഫ് നേതാക്കളുടെ സാന്നിധ്യം കുറഞ്ഞു

ചങ്ങനാശ്ശേരി: രണ്ടു ദിവസമായി പെരുന്നയില്‍ നടന്നുവന്നിരുന്ന മന്നം ജയന്തി ആഘോഷങ്ങളില്‍ മുന്‍കാലത്തെ അപേക്ഷിച്ചു ഇത്തവണ യുഡിഎഫ് നേതാക്കളുടെ സാന്നിധ്യത്തില്‍ വന്‍കുറവ്. അപൂര്‍വം ചില നേതാക്കള്‍ കഴിഞ്ഞദിവസം രാത്രിയില്‍ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ കണ്ടതൊഴിച്ചാല്‍ ഇന്നലെ നടന്ന സമ്മേളനത്തില്‍ ഏതാനും പേര്‍ മാത്രമാണു പങ്കെടുത്തത്. കഴിഞ്ഞ ദിവസം പ്രതിനിധി സമ്മേളനത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിയും ഗണേഷ്‌കുമാര്‍ എംഎല്‍എയും എത്തിയിരുന്നെങ്കിലും അവര്‍ രാഷ്ട്രീയക്കാരായിട്ടല്ല നായന്മാരായതുകൊണ്ടാണ് സമ്മേളനത്തില്‍ പങ്കെടുത്തതെന്നു സുകുമാരന്‍ നായര്‍ പരസ്യമായി പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന മന്നം ജയന്തി ആഘോഷത്തില്‍  കൊഴിക്കോടു മുതല്‍ പാറശാലവരെയുള്ള യുഡിഎഫിന്റെ മുഴുവന്‍ എംഎല്‍എമാരും എംപിമാരും നേതാക്കളും പങ്കെടുത്തിരുന്നു. ഇത് യുഡിഎഫ്്് യോഗമാണെന്ന തോന്നല്‍പോലും പലപ്പോഴും കാണികളില്‍ സൃഷ്ടിച്ചിരുന്നു. ഇവിടെ എത്തുന്ന മുഴുവന്‍ നേതാക്കളുടെ പേരും സുകുമാരന്‍ നായര്‍ വായിക്കുന്നതും പതിവായിരുന്നു. മുന്‍കാലങ്ങളിലും ഇത്തരത്തില്‍ നേതാക്കള്‍ ഇവിടെ എത്തിയിരുന്നു. എന്നാല്‍ ഇന്നലെ യും മുന്‍ദിവസവും മന്ത്രിമാരായ മാത്യു ടി തോമസ്, കടന്നപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, മുന്‍മുഖ്യമന്ത്രി  ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംഎല്‍എമാരായ വിജയന്‍പിള്ള, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എന്‍ ജയരാജ്, മോന്‍സി ജോസഫ്, പി സി ജോര്‍ജ്, അനൂപ് ജേക്കബ്, വി ഡി സതീശന്‍, കെ സി ജോസഫ്, ഒ രാജഗോപാല്‍, കെപിസിസി പ്രസിഡന്റ് എം എം ഹസന്‍, മുന്‍ എംഎല്‍എമാരായ, വര്‍ക്കല കഹാര്‍, ശിവദാസമേനോന്‍, മാലേത്തു സരളാദേവി, വി എസ് ശിവകുമാര്‍, എം എ വാഹിദ്, തുടങ്ങിയവരും ബി ജെ പി നേതാക്കളായ കുമ്മനം രാജശേഖരന്‍, പി കെ കൃഷ്ണദാസും ഉള്‍പ്പെട്ടിരുന്നു.

RELATED STORIES

Share it
Top