മന്ത്രി രാജുവിന്റ വാഹനം തടഞ്ഞ കന്യാസ്ത്രീയുടെ വീഡിയോ വൈറല്‍

ഷോളയൂര്‍: കാട്ടാന ശല്യം രൂക്ഷമായ ഷോളയൂരിലെ ദുരിത ജീവിതത്തെ കുറിച്ച് പറയാന്‍ മന്ത്രി രാജുവിന്റ വാഹനം തടഞ്ഞ  കന്യാസ്ത്രീയുടെ വീഡിയോ വൈറല്‍. ക്ഷീരകര്‍ഷകസംഗമം ഉദ്ഘാടനംചെയ്യാനെത്തിയ മന്ത്രിയെ ഷോളയൂര്‍ ദീപ്തി കോണ്‍വെന്റിലെ കന്യാസ്ത്രീ സിസ്റ്റര്‍ റിന്‍സിയാണ്  തടഞ്ഞത്.
കഴിഞ്ഞ ഒരു മാസത്തിനിടെ പത്തു തവണയാണ് കോണ്‍വെന്റ് പ്രദേശത്ത് കാട്ടാനയെത്തിയത്. കാട്ടാന കോണ്‍വെന്റിന്റെ ഗേറ്റ് തകര്‍ത്തു. കൃഷികളും നശിപ്പിച്ചു. സമീപത്തെ വീടുകളിലും സമാന സ്ഥിതിയാണ്.ഇക്കാര്യങ്ങളാണ്സിസ്റ്റര്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.


മന്ത്രി പരാതി കേള്‍ക്കാന്‍ കോണ്‍വെന്റിലേക്ക് എത്തുമെന്ന സുരക്ഷ ഉദ്യോഗസ്ഥരുടെ വാക്ക് കേള്‍ക്കാതെയാണ് സിസ്റ്റര്‍ റോഡിലിറങ്ങിയത്.
കാറില്‍ ഇരുന്നാല്‍ കാണാന്‍ പറ്റില്ലെന്നും മന്ത്രി പുറത്തിറങ്ങണമെന്നും സിസ്റ്റര്‍ ആവശ്യപ്പെട്ടു. എന്നാല്‍, മന്ത്രി പുറത്തിറങ്ങാന്‍ തയ്യാറായില്ല. പ്രശ്‌നങ്ങള്‍ സംഗമം നടക്കുന്നിടത്ത് അവതരിപ്പിക്കാന്‍ അവസരം നല്‍കാമെന്നുപറഞ്ഞ് ബ്ലോക്ക് പ്രസിഡന്റ് ഈശ്വരിരേശന്‍ വിഷയത്തില്‍ ഇടപെട്ട് മന്ത്രിയുടെ വാഹനം കടത്തിവിട്ടു.

RELATED STORIES

Share it
Top